UPDATES

വായിച്ചോ‌

ജര്‍മ്മന്‍കാരുടെ തുണിയുരിയല്‍; നാസികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും തടയാന്‍ കഴിയാതിരുന്ന നഗ്നതാ പ്രേമം;

“നഗ്നത ഞങ്ങളെ അത്രമാത്രം സന്തോഷവാന്മാരാക്കുന്നു” എന്ന് ലണ്ടൻ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസർ ഡോ. കിയോൺ വെസ്റ്റ് പറയുന്നു.

ജര്‍മ്മന്‍കാരെപ്പോലെ നഗ്നത ഇഷ്ടപ്പെടുന്ന മറ്റൊരു നാട്ടുകാരും ഉണ്ടാവില്ല. വ്യവസായവൽക്കരണത്തിനെതിരെയും ഒന്നാം ലോക യുദ്ധത്തിന്‍റെ ഭാഗമായി നടന്ന കൂട്ടക്കൊലയ്‌ക്കെതിരെയും ആദ്യകാല പ്രകൃതിസ്നേഹികള്‍ നഗ്നതാ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നൂറുവർഷത്തിലേറെയായി അവരീ രീതി പിന്തുടരാന്‍ തുടങ്ങിയിട്ട്.
ഈ ‘സ്വതന്ത്ര ശരീര സംസ്കാരം’ ആരോഗ്യകരമായ, സ്വരച്ചേർച്ചയുള്ള ജീവിതശൈലിയിലേക്കുള്ള ഒരു പാതയായി അവര്‍ കണക്കാക്കുന്നു. നഗ്നശരീരവുമായി മുഴുവൻ വെള്ളത്തിലും സൂര്യപ്രകാശത്തിലും കുളിക്കുക, അതേസമയം കുറച്ച് വ്യായാമം ചെയ്യുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്.

1921ൽ തന്നെ ജര്‍മ്മനിയില്‍ ലൈസൻസുള്ള ന്യൂഡിസ്റ്റ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. ഏതാണ്ട് 100 വർഷത്തിനുശേഷം ഇപ്പോള്‍ എല്ലാ പട്ടണങ്ങളുടെയും നദീതടപ്രദേശത്തിന്‍റെ മുഴുവൻ ഭാഗങ്ങളും നഗ്ന ബീച്ചുകളായി കണക്കാക്കപ്പെടുന്നു. ന്യൂഡിസ്റ്റ് ട്രെക്കിംഗ്, നഗ്ന യോഗ തുടങ്ങി നഗ്ന സ്ലെഡ്ഡിംഗ് വരെയുള്ള കായിക മത്സരങ്ങളുണ്ടവിടെ. ടെലിവിഷനുകളില്‍ പോലും ആളുകള്‍ കൂളായി നഗ്നരാകുന്നത് കാണാം.

‘നഗ്നതയെന്നാല്‍ സ്വാതന്ത്ര്യമാണെന്ന്’ ജർമ്മനിയിലെ മുൻ യുഎസ് അംബാസഡർ ജോൺ സി. കോർൺബ്ലം പറയുന്നു. അദ്ദേഹം ഒരിക്കല്‍ സ്വിമ്മിംഗ് സൂട്ട് ധരിച്ച് നീന്തല്‍കുളത്തിലേക്ക് വന്നപ്പോള്‍ ഒരു ജര്‍മ്മന്‍കാരന്‍ ചീത്തവിളിച്ചതിനെപറ്റി ഓര്‍ക്കുന്നുണ്ട്. ആളുകള്‍ ബീച്ചിലൂടെ നഗ്നരായി നടക്കുന്നത് കാണുമ്പോള്‍ അവരെന്തോ വിപ്ലവം നടത്തുകയാണെന്ന് തോന്നും. നാസികൾ നഗ്നതയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചിരുന്നു, ഒരു പരിധിവരെ കമ്മ്യൂണിസ്റ്റുകാരും. എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

എല്ലാ ജര്‍മ്മന്‍കാരും പരസ്യമായി നഗ്നരാവാന്‍ താല്‍പര്യപ്പെടുന്നവരല്ല. എന്നാല്‍ എല്ലായിടത്തും നഗ്നതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ട്. പൊതു ഇടങ്ങളില്‍ ‘കുളിക്കുമ്പോള്‍ മിക്ക ജര്‍മ്മന്‍കാരും പൂര്‍ണ്ണ നഗ്നരായിരിക്കുന്നത് തികച്ചും സാധാരണമാണ്. ബീച്ചുകളില്‍ അത് പതിവ് കാഴ്ച്ചയുമാണെന്ന്’ ലീപ്സിഗ് സർവകലാശാലയിലെ സാംസ്കാരിക ചരിത്രകാരനും നഗ്നതാവാദ വിദഗ്ധനുമായ പ്രൊഫ. മാരൻ മൊഹ്രിംഗ് പറഞ്ഞു. ലോകമെമ്പാടും നഗ്നതാവാദികളുണ്ടെങ്കിലും മറ്റെവിടെയും ബഹുജന നഗ്ന പ്രസ്ഥാനം ഇത്രമാത്രം വികസിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്കിൽ ആദ്യത്തെ ന്യൂഡിസ്റ്റ് കോൺഗ്രസ് സംഘടിപ്പിച്ചത് ഒരു ജർമ്മൻ കുടിയേറ്റക്കാരിയാണെന്നും അവർ പറഞ്ഞു.

നഗ്നതയെ തുടക്കം മുതൽ തന്നെ തികച്ചും സാധാരണവും പ്രകൃതിദത്തവുമായ ഒന്നായി കണക്കാക്കപ്പെടുന്നതുകൊണ്ടാണ് അതേകുറിച്ച് ജര്‍മ്മന്‍കാര്‍ക്ക് ഇത്ര തുറന്ന സമീപനം ഉണ്ടാവാന്‍ കാരണമെന്ന് മൊഹ്രിംഗ് പറയുന്നു. സമൂഹ മാധ്യമങ്ങളിലും അവര്‍ നഗ്നത പരസ്യമായി പ്രകടിപ്പിക്കുന്നത് കാണാം. എല്ലാം അവിടെ സര്‍വ്വസാധാരണമാണ്. സാദാചാര കമ്മറ്റിക്കാര്‍ വടിയെടുത്തിറങ്ങുന്നതോ, പുരോഹിതന്മാര്‍ക്ക് ചൂടുപിടിക്കുന്നതോ, അശ്ലീല നോട്ടങ്ങളുമായി ഞരമ്പുരോഗികള്‍ ഇറങ്ങുന്നതോ അവിടെ കാണാന്‍ കഴിയില്ല. ‘നഗ്നത ഞങ്ങളെ അത്രമാത്രം സന്തോഷവാന്മാരാക്കുന്നുവെന്ന്’ ലണ്ടൻ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസർ ഡോ.കിയോൺ വെസ്റ്റ് പറയുന്നു.

കൂടുതല്‍ വായനക്ക്:
A Very German Idea of Freedom: Nude Ping-Pong, Nude Sledding, Nude Just About Anything

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍