UPDATES

വിദേശം

വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കി അവാര്‍ഡ് നേടി: റിപ്പോര്‍ട്ടര്‍ക്കെതിരെ 23 പേജ് സ്റ്റോറിയുമായി ജര്‍മ്മന്‍ മാഗസിന്‍

ഏഴ് വര്‍ഷമായി ഡെര്‍ സ്പീഗലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്‌ളാസ് റിലോഷ്യസ് 2014ലെ സിഎന്‍എന്‍ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കി അവാര്‍ഡ് നേടിയ റിപ്പോര്‍ട്ടര്‍ക്കെതിരെ 23 പേജ് സ്‌പെഷല്‍ സ്റ്റോറിയുമായി ജര്‍മ്മന്‍ മാഗസിന്‍. ന്യൂസ് വീക്കിലിയായ ഡെര്‍ സ്പീഗല്‍ ആണ് തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടര്‍ ക്‌ളാസ് റിലോഷ്യസിന്റെ (33) കള്ളത്തരം തുറന്നുകാട്ടുന്‌ന 23 പേജ് സ്‌റ്റോറി പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എങ്ങനെയാണ് ക്‌ളാസ് റിലോഷ്യസ് വ്യാജ റിപ്പോര്‍ട്ടുകള്‍ ചെയ്തത് എന്നും ഇതെങ്ങനെ തങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചു എന്നുമാണ് ഡെര്‍ സ്പീഗല്‍ വിശദീകരിക്കുന്നു. താന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി സമ്മതിച്ചുകൊണ്ട് ക്ലാസ് റിലോഷ്യസ് മാഗസിനില്‍ നിന്ന് രാജി വച്ചിരുന്നു. ഏഴ് വര്‍ഷമായി ഡെര്‍ സ്പീഗലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്‌ളാസ് റിലോഷ്യസ് 2014ലെ സിഎന്‍എന്‍ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മാഗസിന്റെ പ്രിന്റ്‌, ഓണ്‍ലൈന്‍ എഡിഷനുകള്‍ പ്രസിദ്ധീകരിച്ച ഒരു ഡസനിലധികം സ്‌റ്റോറികളാണ് വ്യാജമായവ. ഈ വിവരം പുറത്തുവിട്ടതോടെ, ക്ലാസ് റിലോഷ്യസ് ഫ്രീലാന്‍സറായി പ്രവര്‍ത്തിച്ചിരുന്ന മറ്റ് ജര്‍മ്മന്‍ പ്രസിദ്ധീകരണങ്ങള്‍ ഡീ വെല്‍റ്റും ഡീ സീറ്റും റിലോഷ്യസിന്റെ ആര്‍ട്ടിക്കിളുകള്‍ പരിശോധിച്ചുവരുകയാണ്. സിറിയന്‍ അനാഥ കുട്ടികളെ സംബന്ധിച്ചും നാസി ജര്‍മ്മനിയിലെ വംശഹത്യകളെ അതിജീവിച്ചവരേയും കുറിച്ചുള്ള സ്‌റ്റോറികള്‍ വ്യാജമാണ്.

ഒരു എഡിറ്റോറിയല്‍ ടീമിന് സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡെര്‍ സ്പീഗലിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഈ വ്യാജ വാര്‍ത്തകളുടെ പേരില്‍ ഡെര്‍ സ്പീഗല്‍ വായനക്കാരോട് മാപ്പ് പറഞ്ഞു. നവംബറില്‍ പ്രസിദ്ധീകരിച്ച യുഎസ് – മെക്‌സിക്കന്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സ്റ്റോറിയില്‍ സഹപ്രവര്‍ത്തകന്‍ സംശയമുന്നയിച്ചതോടെയാണ് വാര്‍ത്തകള്‍ വ്യാജമാണെന്ന വിവരം പുറത്തുവന്നത്. വാര്‍ത്തയുടെ രണ്ട് സോഴ്‌സുകള്‍ തങ്ങള്‍ റിലോഷ്യസിനെ കണ്ടിട്ടേയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍