UPDATES

വിദേശം

ട്രംപിന് വേണ്ടി പണിയെടുക്കുന്നയാളാണോ? കടക്ക് പുറത്തെന്ന് യുഎസ് പ്രസ് സെക്രട്ടറിയോട് വിര്‍ജിനിയ റസ്റ്റോറന്റ്

സത്യസന്ധത, സഹാനുഭൂതി, സഹകരണം – ഇതെല്ലാം റെസ്റ്റോറന്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ട്രംപും വൈറ്റ് ഹൗസും നടത്തുന്നത് എന്ന സൂചനയോടെ സ്‌റ്റെഫാനി വാാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

ട്രംപിന് വേണ്ടി ജോലി ചെയ്യുന്നയാളായതിനാല്‍ തന്നെ വിര്‍ജിനിയയിലെ റസ്‌റ്റോറന്റില്‍ നിന്ന് പുറത്താക്കിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ്. വിര്‍ജിനിയയിലെ ലെക്‌സിംഗ്ടണിലുള്ള റെഡ് ഹെന്‍ റസ്റ്റോറന്റില്‍ നിന്നാണ് സാറ സാന്‍ഡേഴ്‌സണെ പുറത്താക്കിയത്. സാറ സാന്റേഴ്‌സ് ട്വിറ്ററിലാണ് തന്റെ അനുഭവം പങ്കുവച്ചത്. അതേസമയം റസ്റ്റോറന്റിന് അതിന്റേതായ ചില ചിട്ടവട്ടങ്ങളും രീതികളുമുണ്ടെന്നും വളരെ മര്യാദയോടെയാണ് സാറ സാന്‍ഡേഴ്‌സിനോട് പുറത്ത് പോകാന്‍ താന്‍ ആവശ്യപ്പെട്ടതെന്നും ഉടമ സ്റ്റെഫാനി വികിന്‍സണ്‍ പറയുന്നു. സത്യസന്ധത, സഹാനുഭൂതി, സഹകരണം – ഇതെല്ലാം റെസ്റ്റോറന്റ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ട്രംപും വൈറ്റ് ഹൗസും നടത്തുന്നത് എന്ന സൂചനയോടെ സ്‌റ്റെഫാനി വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

താങ്കള്‍ ഇവിടെ നിന്ന് പോകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പറഞ്ഞത്. ഓകെ, ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് സാറ ഇറങ്ങുകയും ചെയ്തു – സ്റ്റെഫാനി പറഞ്ഞു. ട്രംപ് ഗവണ്‍മെന്റിന്റെ ഭാഗമായവര്‍ തുടര്‍ച്ചയായി ഇത്തരം അനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാനെന്ന പേരില്‍ നടപ്പാക്കുന്ന സീറോ ടോളറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഫാമിലി സെപ്പറേഷന്‍ യുഎസില്‍ വലിയ വിവാദമായിരിക്കുകയാണ്. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിച്ച് കുടുകളിലടക്കുന്ന പരിപാടി വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

സീറോ ടോളറന്‍സ് പോളിസിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍, കാബിനറ്റ് അംഗം കേഴ്സ്റ്റണ്‍ നീല്‍സണ്‍ എന്നിവരെ വാഷിംഗ്ടണിലെ മെക്‌സിക്കന്‍ റെസ്റ്റോറന്റുകളില്‍ നിന്ന് പുറത്താക്കിയിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് ഇറാഖ് യുദ്ധത്തിന്റെ പേരില്‍ സമാനമായ അനുഭവം അന്നത്തെ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് നേരിട്ടിരുന്നു. ഒരു യുദ്ധ കുറ്റവാളിക്ക് ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്നാണ് ബക്‌സ് ഫിഷിംഗ് ആന്‍ഡ് ക്യാംപിന്റ സഹഉടമയും ഷെഫുമായ കരോള്‍ ഗ്രീന്‍വുഡ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍