UPDATES

വിദേശം

ഉഷ്ണതരംഗത്തില്‍ യൂറോപ്പ് പൊരിയുന്നു; സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു

രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തിയ ഫ്രാൻസില്‍ കഴിഞ്ഞ ദിവസം താപനില അല്‍പം കുറവായിരുന്നു

ഇതിനകം നിരവധി പേരുടെ ജീവൻ അപഹരിച്ച ഉഷ്ണതരംഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തിയ ഫ്രാൻസില്‍ കഴിഞ്ഞ ദിവസം താപനില അല്‍പം കുറവായിരുന്നു.

എന്നാൽ വടക്കൻ സ്‌പെയിനിലെ ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രിയിലും കൂടുതലായിരുന്നു. സരഗോസ നഗരത്തില്‍ 42 സി-യാണ് രേഖപ്പെടുത്തിയത്. കറ്റാലൻ പട്ടണങ്ങളായ വിനെബ്രെക്കും മാസ്‌റോയിഗിനുമിടയിലുള്ള ഒരു കാലാവസ്ഥാ കേന്ദ്രം 43.3 സി ചൂട് റെക്കോർഡു ചെയ്തു. ചൂട് വർധിച്ചതിന് പിന്നാലെ സ്പെയിനിലെ കാറ്റലോണിയയില്‍ 20 വർഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. അവിടെ എട്ട് പ്രവിശ്യകൾ റെഡ് അലേർട്ടിലാണ്.

ഫ്രാൻസിലെ തെക്കൻ വോക്ലസ് മേഖലയിൽ ഒരു സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു. ഈ സമയത്ത് ആരും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി അധികൃതർ പറഞ്ഞു.

ഫ്രാൻസിന്റെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം നാല് മേഖലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അവയെല്ലാം തെക്കന്‍ മേഖലകളില്‍ ആണെങ്കിലും ബാക്കി രാജ്യത്തിന്റെ ഭൂരിഭാഗവും ഓറഞ്ച് അലേർട്ടിലാണ്. വടക്കൻ ആഫ്രിക്കയിൽ നിന്നും വരുന്ന ഉഷ്നക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മധ്യ യൂറോപ്പിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണമായത്.

‘ഫ്രാൻസിന്റെ തെക്ക്ഭാഗം ഉഷ്ണമേഖലാ പ്രദേശമാകാൻ പോകുകയാണ്. നമ്മള്‍ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരും’- ഗല്ലാർഗ്യൂസ്-ലെ-മോണ്ട്യൂക്സ് മേയര്‍ ഫ്രെഡി സെർഡ പറഞ്ഞു. ചൂട് വർധിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മാത്രം നൂറുകണക്കിന് സ്കൂളുകൾ അടച്ചു, ജല നിയന്ത്രണവും നിലവിലുണ്ട്. തെക്കൻ ഫ്രാൻസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയിൽ ഉയർന്നതായി കാണിക്കുന്ന ഒരു മാപ്പ് കാലാവസ്ഥാ നിരീക്ഷകൻ എറ്റിയെൻ കപിക്കിയൻ ട്വീറ്റ് ചെയ്തു.

വടക്കൻ ആഫ്രിക്കയിൽ നിന്നും വരുന്ന ഉഷ്നക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മധ്യ യൂറോപ്പിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണം.

അതേസമയം, യുകെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ. പടിഞ്ഞാറൻ ലണ്ടനിലെ നോർത്തോൾട്ട്, ഹീത്രോ വിമാനത്താവളങ്ങളിൽ താപനില 34 സി-യിൽ എത്തി. വെള്ളിയാഴ്ച, ഫ്രാൻസിലെ തെക്കൻ ഗ്രാമമായ ഗല്ലാർഗ്യൂസ്-ലെ-മോണ്ട്യൂക്സിലാണ് ഏറ്റവും ഉയർന്ന താപനില – 45.9 സി – രേഖപ്പെടുത്തിയത്.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍