UPDATES

വിദേശം

ഫേസ്ബുക്ക് സിഇഒ ആകാന്‍ താല്‍പര്യമുണ്ടെന്ന് ഹിലരി ക്ലിന്റന്‍

ലോകത്തെ ഏറ്റവും വലിയ ന്യൂസ് പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് എന്നും സത്യമായാലും അല്ലെങ്കിലും അമേരിക്കക്കാര്‍ വാര്‍ത്ത അറിയുന്നത് ഫേസ്ബുക്ക് വഴിയാണെന്നും ഹിലരി ക്ലിന്റന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് സിഇഒ ആകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് യുഎസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ഹിലരി ക്ലിന്റന്‍. മസാച്ചുസെറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവും അറ്റോണി ജനറലുമായ മോറ ഹിലിയുടെ ചോദ്യത്തിന് മറുപടിയായാണ് ഹിലരി ഇക്കാര്യം പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ ന്യൂസ് പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് എന്നും സത്യമായാലും അല്ലെങ്കിലും അമേരിക്കക്കാര്‍ വാര്‍ത്ത അറിയുന്നത് ഫേസ്ബുക്ക് വഴിയാണെന്നും ഹിലരി ക്ലിന്റന്‍ ചൂണ്ടിക്കാട്ടി. ഹാര്‍വാഡ് സര്‍വകലാശാലയില്‍ റാഡ്ക്ലിഫ് മെഡല്‍ സ്വീകരിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ സഹായിച്ചതിന്റെ പേരില്‍ വിവാദച്ചുഴിയിലാണ് ഫേസ്ബുക്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായും ഹിലരി ക്ലിന്റന് എതിരായും റഷ്യന്‍ ഇടപെടലിന്റെ ഭാഗമായി നടന്ന വിവരം ചോര്‍ത്തലുകളുമായി ബന്ധപ്പെട്ടും ഫേസ്ബുക്ക് ആരോപണങ്ങള്‍ നേരിട്ടു. തിരഞ്ഞെടുപ്പുകളിലെ വിദേശ കൈകടത്തില്‍ ഒഴിവാക്കാന്‍ രാഷ്ട്രീയവും വിവിധ പ്രശ്‌നങ്ങളില്‍ അധിഷ്ഠിതവുമായ പരസ്യങ്ങളെ ഫേസ്ബുക്ക് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ തിരിച്ചറിയല്‍ വിവരങ്ങളും സ്ഥലവും അടക്കം വെരിഫൈ ചെയ്യേണ്ടി വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍