UPDATES

വിദേശം

പ്രതിഷേധം ഫലം കണ്ടു, ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്‍ ഹോങ് കോങ് പിന്‍വലിച്ചു

ബില്‍ ഹോങ് കോങ് സമൂഹത്തില്‍ വലിയ തോതില്‍ ഭിന്നതയുണ്ടാക്കിയതായി കാരി ലാം സമ്മതിച്ചു. ബില്‍ കൊണ്ടുവരാനുള്ള നീക്കം നിര്‍ത്തിവയ്ക്കുകയാണ്.

ഒരാഴ്ചയോളമായി തുടരുന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ഉത്തരവ് സ്വയംഭരണമുള്ള പ്രത്യേക പ്രവിശ്യയായ ഹോങ് കോങ് പിന്‍വലിച്ചു. ഹോങ് കോങ് ഭരണത്തലവന്‍ കാരി ലാം ആണ് വിവാദ ഉത്തരവ് പിന്‍വലിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ബില്‍ ഹോങ് കോങ് സമൂഹത്തില്‍ വലിയ തോതില്‍ ഭിന്നതയുണ്ടാക്കിയതായി കാരി ലാം സമ്മതിച്ചു. ബില്‍ കൊണ്ടുവരാനുള്ള നീക്കം നിര്‍ത്തിവയ്ക്കുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇത്തരം ബില്ലുകള്‍ കൊണ്ടുവരൂ. ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പ്രകടനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഹോങ് കോങ് അധികൃതര്‍ ഈ ബില്‍ പൂര്‍ണായും വേണ്ടെന്ന് വയ്ക്കുന്നില്ല. എതിര്‍പ്പുകള്‍ കുറയുന്ന പക്ഷം ബില്‍ വീണ്ടും കൊണ്ടുവരാന്‍ ആലോചനയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഹാന്‍ സെങുമായി കാരി ലാം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു.

പതിനായിരക്കണക്കിന് പ്രക്ഷോഭകാരികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പതിനായിരക്കണക്കിന് പ്രക്ഷോഭകാരികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഗവണ്‍മെന്റ് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഹോങ് കോങ് അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹോങ് കോങ് ചൈനയുടെ ഭാഗമല്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം. ബില്‍ പൂര്‍ണമായും പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍