UPDATES

“അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍” – ഹൗഡി മോദിയ്ക്കിടെ ട്രംപിന് വോട്ട് ചെയ്യാന്‍ ഇന്ത്യക്കാരോട് മോദി

പരിപാടിയുടെ ഭാഗമായി പ്രസിഡന്റ് ട്രംപ് എന്തെങ്കിലും പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ട് എന്ന് യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ‘ഹൗഡി മോദി’ പരിപാടിയില്‍ പ്രസംഗിക്കവേ, ട്രംപിനെ വേദിയില്‍ സമീപത്ത് നിര്‍ത്തിക്കൊണ്ടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രസിഡന്റാകുന്നതിന് മുമ്പെ ട്രംപ് പ്രശസ്തനും ജനപ്രിയനുമാണ് എന്ന് മോദി പറഞ്ഞു. ട്രംപിനെ ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുന്നു. ട്രംപ് ഊര്‍ജ്ജസ്വലനും നല്ല സുഹൃത്തുമാണ്. അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുക എന്നതില്‍ ട്രംപ് പ്രതിജ്ഞാബദ്ധനാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് ശക്തമായ നിലയിലെത്തിച്ചു. ട്രംപിന്റെ നേതൃപാടവം ആദരണീയമാണ്.
ഒരു തവണ കൂടി ട്രംപിനെ പ്രസിഡന്റാക്കണം. ഞാനിത് ഉറച്ച ശബ്ദത്തോടെയും വ്യക്തമായും പറയുന്നു – “അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍” എന്ന് മോദി ഹിന്ദിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി മഹത്തായ പ്രവര്‍ത്തനമാണ് നടത്തുന്നത് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിയ്ക്കുകയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏറ്റവും ദൃഢമായിരിക്കുന്ന സമയമാണിത്. നിങ്ങള്‍ അമേരിക്കക്കാരാണ് എന്ന് പറയുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് ഇന്ത്യന്‍ വംശജരോട് ട്രംപ് പറഞ്ഞു. തന്നെ പോലെ നല്ലൊരു സുഹൃത്തിനെ ഇന്ത്യക്ക് വേറെ ലഭിക്കില്ല എന്ന് മോദിക്കറിയാം.

മെക്സിക്കോ അതിര്‍ത്തി വഴിയുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണുള്ളത് എന്ന് ട്രംപ് ആവര്‍ത്തിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാരെക്കാളും ഞങ്ങള്‍ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ അമേരിക്കന്‍സിനാണ് – ട്രംപ് പറഞ്ഞു. ദൈവം അമേരിക്കയെ രക്ഷിക്കട്ടെ, ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് ട്രംപ് നിര്‍ത്തിയത്. മോദി അപാര ബുദ്ധിയുള്ളയാളാണ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

യുഎസ് കോണ്‍ഗ്രസിലേയും സെനറ്റിലേയും അംഗങ്ങള്‍ ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്.
വലിയ കരഘോഷങ്ങളോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയെ സ്വീകരിച്ചത്. ‘വൈഷ്ണവ ജനതോ’ ഗാനം ഇന്ത്യന്‍, അമേരിക്കന്‍ ഗായകര്‍ ആലപിച്ചു. മഹാത്മ ഗാന്ധിക്ക് പ്രിയപ്പെട്ട ഗുജറാത്തി ഭജന്‍ വൈഷ്ണവ ജനതോ ഇന്ത്യന്‍, അമേരിക്കന്‍ ഗായകര്‍ ചേര്‍ന്ന് ആലപിച്ചു. പാശ്ചാത്യ ഗാനങ്ങള്‍ ചേര്‍ത്തായിരുന്നു ആലാപനം. നാസിക് ധോല്‍ അടക്കമുള്ള വാദ്യങ്ങളുമായി ഇന്ത്യന്‍ കലാകാരന്മാരും അരങ്ങ് കൊഴുപ്പിച്ചു.

പ്രസിഡന്റ് ട്രംപിനെ കാണാന്‍ കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍