UPDATES

വിദേശം

സമാധാന നൊബേലിന് എനിക്ക് അര്‍ഹതയില്ല, അതിന് അര്‍ഹരായവര്‍ വേറെയുണ്ട്: ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമ്രാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു.

സമാധാന നൊബേല്‍ സമ്മാനത്തിന് തനിയ്ക്ക് അര്‍ഹതയില്ലെന്നും അതിന് അര്‍ഹതയുള്ളവര്‍ വെറെയുണ്ടെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നവപ്ഡക്കാണ് അതിന് അര്‍ഹതയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമ്രാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി ഫവദ് ചൗധരി പാക് ദേശീയ അസംബ്ലിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കാംപെയിനും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇമ്രാന്റെ ട്വീറ്റ്.

കാശ്മീരി ജനതയുടെ താല്‍പര്യത്തിന് അനുസൃതമായി കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുന്നവര്‍ക്കും ഉപഭൂഖണ്ഡത്തില്‍ സമാധാനവും വികസനവും ഉറപ്പ് വരുത്തുന്നവര്‍ക്കുമാണ് സമാധാന നൊബേലിന് അര്‍ഹതയുള്ളത് – ഇമ്രാന്‍ ഖാന്‍ പറയുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പ്രധാന പങ്ക് വഹിച്ചതായി മന്ത്രി ഫവദ് ചൗധരി അവതരിപ്പിച്ച പ്രമേയം അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ നേതാക്കളുടേത് യുദ്ധവെറി പിടിച്ച സമീപനമാണ് എന്നും പാകിസ്താന്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ത്തമാനെ സമാധാന സന്ദേശത്തിന്റെ ഭാഗമായി വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി പാക് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ #NobelPeacePrizeForImranKhan’ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മൂന്ന് ലക്ഷത്തിലധികം പേരാണ് ഇമ്രാന്‍ ഖാന് നൊബേല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സ്വീകരിച്ച ശക്തമായ സമീപനവും ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകളും യുഎസും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ ചെലുത്തിയ സമ്മര്‍ദ്ദവുമാണ് അഭിനനന്ദന്റെ പെട്ടെന്നുള്ള മോചനത്തിന് കാരണമായത് എന്ന് ഇന്ത്യ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍