UPDATES

വിദേശം

“ഞാനൊരു ജീനിയസാണ്…ശരിക്കും”: ട്രംപ്‌

പ്രസിഡന്റ് മാനസികമായും ശാരീരികമായും ഫിറ്റ് ആണോ എന്ന് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നതിനുള്ള ബില്ലില്‍ 57 ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. ആണവായുധം പ്രയോഗിക്കാനുള്ള തന്റെ ശക്തിയെക്കുറിച്ച് പറയുന്ന ഒരു പ്രസിഡന്‌റിനെ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാട്ടുകയാണ് തന്റെ പുതിയ പുസ്തകത്തിലൂടെ മൈക്കള്‍ വോള്‍ഫ്. മാനസികമായും ബുദ്ധിപരമായും പ്രസിഡന്റ് പദവി വഹിക്കാന്‍ യോഗ്യനല്ല ട്രംപ് എന്നാണ് Fire and Fury: Inside the Trump White House എന്ന പുസ്തകത്തില്‍  വോള്‍ഫ് പറയുന്നത്. ട്രംപിന്റേത് പിടിപ്പുകെട്ട ഭരണമാണെന്ന് പുസ്തകം പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും താന്‍ ഒരു ജീനിയസ് ആണെന്നുമാണ് ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഞാനൊരു മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. പഠിത്തം പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചു. രാജ്യത്തെ പ്രമുഖ ബിസിനസുകാരില്‍ ഒരാളായി. 10 വര്‍ഷം ടെലിവിഷന്‍ രംഗത്തുണ്ടായിരുന്നു. ഞാനൊരു വന്‍ വിജയമായി മാറി. നിങ്ങളെല്ലാം അതിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും. ഞാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. മൈക്കള്‍ വോള്‍ഫ് ഒരു തട്ടിപ്പുകാരനാണ്. അയാള്‍ എന്നെ മൂന്ന് തവണ വൈറ്റ് ഹൗസില്‍ ഇന്റര്‍വ്യു ചെയ്തു എന്ന് പറയുന്നു. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ല. അത് അയാളുടെ ഭാവന മാത്രമാണ്.

യുഎസ് ഭരണഘടനയുടെ 25ാം ഭേദഗതി കാബിനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും വൈസ് പ്രസിഡന്റും അനുമതി നല്‍കുകയാണെങ്കില്‍ പ്രസിഡന്റിന് പുറത്താക്കാന്‍ അനുമതി നല്‍കുന്നുണ്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ട്രംപിന് പകരക്കാരാനവാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് വൈറ്റ് ഹൗസ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണ്‍ പുസ്തകത്തില്‍ പറയുന്നത്. യേല്‍ സ്്കൂള്‍ ഓഫ് മെഡിസിനിലെ അസി.ക്ലിനിക്കല്‍ പ്രൊഫസര്‍ ബാന്‍ഡി ലീ ട്രംപിന്റെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിശദീകരിച്ചിരുന്നു. നൂക്ലിയര്‍ ബട്ടന്റെ വലിപ്പവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയ്‌ക്കെതിരെ ട്രംപ് നടത്തിയ പ്രസ്താവനയില്‍ നിന്ന് അപകടം വ്യക്തമായെന്ന് ബാന്‍ഡി ലീ പറയുന്നു.

പ്രസിഡന്റ് മാനസികമായും ശാരീരികമായും ഫിറ്റ് ആണോ എന്ന് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നതിനുള്ള ബില്ലില്‍ 57 ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. ആണവായുധം പ്രയോഗിക്കാനുള്ള തന്റെ ശക്തിയെക്കുറിച്ച് പറയുന്ന ഒരു പ്രസിഡന്‌റിനെ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്രംപിനെ പോലെ ഇത്തരത്തില്‍ മാനസികനില സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയ പ്രസിഡന്റ് റൊണാള്‍ഡ് റീഗനായിരുന്നു. 1970കളില്‍ റീഗന്റെ മാനസിക നില സംബന്ധിച്ച് ചോദ്യങ്ങളും സംശയങ്ങളുമുയര്‍ന്നു. 1994ല്‍ അദ്ദേഹം പൂര്‍ണമായും അല്‍ഷിമേഴ്‌സ് ബാധിതനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍