UPDATES

വിദേശം

ഐറിഷ് അതിര്‍ത്തി പ്രശ്നം ബ്രെക്സിറ്റിനെ ബാധിക്കുന്നു; യൂറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ വ്യാപാര ഉടമ്പടികള്‍ക്ക് തടസം

ഐറിഷ് അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ ഉണ്ടാക്കാന്‍ യുകെ തയ്യാറായാല്‍ മാത്രമേ വാണിജ്യ ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പച്ചക്കൊടി വീശൂ.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഐറിഷ് അതിര്‍ത്തി പ്രശ്‌നം മേ കൈകാര്യം ചെയ്ത രീതിയില്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി ഞെട്ടല്‍ രേഖപ്പെടുത്തി. എന്നാല്‍ മോചന സംസാരങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് അനുകൂലികള്‍ ആവശ്യപ്പെടുന്നത്. പിരിഞ്ഞുപോകാന്‍ സമയമായി എന്നവര്‍ സമ്മര്‍ദം മുറുക്കുന്നു. ഈ മാസം അവസാനം യൂറോപ്യന്‍ യൂണിയനുമനായി ബ്രക്‌സിറ്റിന്റെ വാണിജ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഐറിഷ് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കേണ്ടിയിരിക്കുന്നു എന്നതിനാല്‍ തന്നെ പുതിയ സംഭവവികാസങ്ങള്‍ തെരേസ മേയ്ക്ക് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിടുതല്‍ ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിന് യൂറോപ്യന്‍ യൂണിയന് എന്തെങ്കിലും ‘നിയന്ത്രിത അതര്‍ത്തികള്‍’ പോലെയുള്ള എന്തെങ്കിലും ഉറപ്പുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും മേയുടെ തന്ത്രങ്ങളില്‍ അനിഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടുതല്‍ നേടുന്നതിന് യുകെയ്ക്ക് താങ്ങാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കുമെന്ന് മേയുടെ ഉന്നത സംഘത്തിലുള്ള ബ്രക്‌സിറ്റ് അനുകൂലികള്‍ വ്യക്തമാക്കിയിരുന്നു.

വടക്കന്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും പൊതുസഭയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കക്ഷിയുമായ ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന എതിര്‍പ്പാണ് മേയ്ക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. ഐറിഷ് അതിര്‍ത്തിയെ സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് അയച്ച് തരണമെന്ന താന്‍ അഞ്ചാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നതായി ഡിയുപിയുടെ മുതിര്‍ന്ന നേതാവ് അര്‍ലെന്‍ ഫോസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം കരാറിലെ ഒരോ വാക്കുകളും പ്രസക്തമാണ്. അതില്‍ തിങ്കളാഴ്ച രേഖയുടെ കരട് ലഭിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയിയെന്ന് അവര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഒപ്പിടാന്‍ കഴിയുന്ന രൂപത്തിലായിരുന്നില്ല അതെന്നാണ് അവര്‍ വിശദീകരിക്കുന്നത്. എന്നാല്‍, വടക്കന്‍ അയര്‍ലന്റിനെ യുകെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുസഭയില്‍ പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ആരോപിച്ചു. സഭയെ അഭിസംബോധന ചെയ്ത ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ഇത് നിഷേധിച്ചു. വടക്കന്‍ അയര്‍ലന്റിനെ യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണത്തിന് വിട്ടുകൊടുക്കാനും യുകെയുടെ മറ്റ് ഭാഗങ്ങളെ അതിന്റെ വഴിക്ക് വിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംപിമാര്‍ ആരോപിച്ചു.

എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന ഏതുതരം ചര്‍ച്ചകളും മുഴുവന്‍ യുകെയ്ക്കും ബാധകമായിരിക്കുമെന്ന് ഡേവിസ് ഉറപ്പ് നല്‍കുന്നു. പരസ്പരം അംഗീകരിക്കുന്ന നിയമങ്ങളും പരസ്പരം അംഗീകരിക്കുന്ന പരിശോധനകളും നിലവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വടക്കന്‍ അയര്‍ലന്റിനെ ഒരു പ്രത്യേക നിയന്ത്രണ അധികാരത്തിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തെ ബ്രക്‌സിറ്റ് അനുകൂലികളും എതിര്‍ക്കുന്നവരും ഒരുപോലെ സ്വഗാതം ചെയ്യുന്നു.

എന്നാല്‍ മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളുടെ അതൃപ്തി പരസ്യമാകുന്നത് മേയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കും. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് നടന്ന കഴിഞ്ഞ യോഗത്തില്‍ എങ്ങനെയാണ് വിടുതല്‍ ബില്ല് കണക്കാക്കുകയെന്നും യുറോപ്യന്‍ യൂണിയന്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണ് ചര്‍ച്ച ചെയ്തത്. ആ യോഗത്തില്‍ ഐറിഷ് അതിര്‍ത്തി പ്രശ്‌നമോ നിയന്ത്രണങ്ങളോ ചര്‍ച്ച വിഷയമായില്ലെന്ന് ചില കാബിനറ്റ് വൃത്തങ്ങള്‍ ഗാര്‍ഡിയനോട് പറഞ്ഞു. ഇത് വലിയ അതൃപ്തിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന നേതാക്കളില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പ്രത്യേകിച്ചും, യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാര ഉടമ്പടികള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ ഐറിഷ് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുക ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ അതിര്‍ത്തിയെ സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എഴുതിച്ചേര്‍ക്കണമെന്നും ഡിയുപി ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് മേ തയ്യാറാണെങ്കിലും അത് യുകെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വടക്കന്‍ അയര്‍ലന്റിനെ ഒറ്റപ്പെടുത്തുമോ എന്ന ഭീതിയാണ് ഡിയുപി പങ്കുവെക്കുന്നത്. ഐറിഷ് കടലിന് മേല്‍ ഒരു ചുവന്ന വര വരയ്ക്കാനാണ് മേ ശ്രമിക്കുന്നതെന്നാണ് അര്‍ലെന്‍ ഫോസ്റ്റര്‍ ആരോപിക്കുന്നത്. യൂണിയനുമായി ചേര്‍ന്ന് നില്‍ക്കാതിരിക്കാനുള്ള ആക്രമണോത്സുകമായ ശ്രമങ്ങളുമായി അയര്‍ലന്റ് റിപബ്ലിക് ബഹുദൂരം മുന്നേറിയതായി ഡുയുപി എംപി നൈജല്‍ ഡോഡ്‌സ് ആരോപിച്ചു. യുകെയുടെ മറ്റ് ഭാഗങ്ങളുമായി സാമ്പത്തികമായോ രാഷ്ട്രീയമായോ വിഘടിക്കാനുള്ള ഒരു നടപടിയും വടക്കന്‍ അയര്‍ലന്റ് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് അതിര്‍ത്തി പ്രശ്‌നം ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ ഉണ്ടാക്കാന്‍ യുകെ തയ്യാറായാല്‍ മാത്രമേ വാണിജ്യ ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പച്ചക്കൊടി വീശൂ. ഒരാഴ്ച കൂടിയെ ഇതിനുള്ള സമയം അവശേഷിക്കുന്നുള്ളു എന്നതാണ് മേയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മേ എത്രയും പെട്ടെന്ന് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുറോപ്യന്‍ യൂണിയന്‍ യുറോപ്യന്‍ യൂണിയന്‍ മധ്യസ്ഥര്‍ പറയുന്നു. എന്നാല്‍ അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ എന്തെങ്കിലും കരാര്‍ ഉരുത്തിരിഞ്ഞുവരാനുള്ള സാധ്യത ഇപ്പോള്‍ തന്നെ അസ്തമിച്ചിരിക്കുകയാണെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍