UPDATES

വിദേശം

ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഒന്നുകില്‍ വിചാരണ ചെയ്യണം ഇല്ലെങ്കില്‍ വിട്ടയയ്ക്കണമെന്ന് യുഎന്‍

വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹോൾ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തടവില്‍ കഴിയുന്നത്.

ഇറാഖിലും സിറിയയിലും തടവിലാക്കപ്പെട്ട പതിനായിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരേയും
കുടുംബാംഗങ്ങളെയും വിചാരണ ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്ന് യു.എൻ രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുറ്റം ചുമത്തിയില്ലെങ്കിൽ അവരെ തിരികെ കൊണ്ടുപോകണമെന്നും മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് ആവശ്യപ്പെട്ടു. അവസാന ഐ‌.എസ് ശക്തികേന്ദ്രങ്ങൾ കഴിഞ്ഞ മാർച്ച് മാസത്തോടുകൂടി തകര്‍ക്കപ്പെട്ടിരുന്നു.

ആയിരക്കണക്കിന് വിദേശികൾ ഉൾപ്പെടെ 55,000 പേരാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ വിമുഖത കാണിക്കുകയാണ്. പലപ്പോഴും ഐ.എസ് തീവ്രവാദികളെ കൊണ്ടുപോകുന്നതിനെതിരെ സ്വദേശത്ത് പ്രതിഷേധം ശക്തമാകുമെന്നതും, അവരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നതുമാണ് പ്രശ്നം. സിറിയയിലും ഇറാഖിലും ജനിച്ച ഐ.എസ് അംഗങ്ങളുടെ മക്കളെ പൗരന്മാരായി അംഗീകരിക്കാൻ പല രാജ്യങ്ങളും വിസമ്മതിച്ചിട്ടുണ്ട്. കുട്ടികളാണ് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരകളാവുന്നതെന്ന് മിസ് ബാച്ചലെറ്റ് പറയുന്നു.

പിടിയിലായവർക്ക് എന്ത് സംഭവിക്കണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ പറഞ്ഞു. ‘ന്യായമായ വിചാരണയിലൂടെ മാത്രമേ തീവ്രവാദത്തില്‍ നിന്നും അക്രമത്തിൽ നിന്നും ഭാവി തലമുറയെ സംരക്ഷിക്കാന്‍ കഴിയൂ’ എന്ന് അവര്‍ പറയുന്നു. എന്നാല്‍ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് സംശയിക്കാത്ത വ്യക്തികളെ തടങ്കലിൽ വയ്ക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വിചാരണ ചെയ്യപ്പെടുന്നില്ലെങ്കിൽ വിദേശ കുടുംബാംഗങ്ങളെ തിരിച്ചയക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഐ‌.എസ് തീവ്രവാദികള്‍ക്ക് ജനിച്ച 29,000 കുഞ്ഞുങ്ങളുടെ കാര്യമാണ് അവര്‍ എടുത്തുപറഞ്ഞത്.

വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹോൾ ക്യാമ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തടവില്‍ കഴിയുന്നത്. സിറിയയിലെ അവസാന ഐ.എസ് ശക്തികേന്ദ്രങ്ങളുടെ തകർച്ചയ്ക്ക് ശേഷം എണ്ണം കൂടിയിട്ടുണ്ട്. ആയിരത്തോളം വിദേശ ഐ.എസ് പോരാളികളെ യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് പിടികൂടിയിരുന്നു. നൂറുകണക്കിന് പേരെ ഇതിനകം വിചാരണയ്ക്കായി ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ശേഷിക്കുന്നവർ കൂടുതലും കുടുംബങ്ങളാണ്.

സിറിയയിൽ 29,000 വിദേശ ഐ‌.എസ്‌ പോതീവ്രവാദികളുടെ കുട്ടികളുണ്ടെന്നും അതിൽ 20,000 പേർ ഇറാഖിൽ നിന്നുള്ളവരാണെന്നും യുഎൻ പറയുന്നു. മൊത്തത്തിൽ അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുണ്ട്. ഫ്രാൻസ്, റഷ്യ, മൊറോക്കോ, സൗദി അറേബ്യ, നെതർലാൻഡ്‌സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കുറച്ച് കുട്ടികളെ തിരികെ കൊണ്ടുപോയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍