UPDATES

വിദേശം

ഖഷോഗിയുടെ മരണം ആസൂത്രിത കൊലപാതകം: തെളിവുകള്‍ നിരത്തി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

നഗ്ന സത്യം പച്ചയായി എര്‍ദോഗന്‍ വെളിപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും കരുതലോടെയാണ് എര്‍ദോഗന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയിപ് എര്‍ദോഗന്‍. തന്റെ പാര്‍ട്ടിയിലെ (എകെ പാര്‍ട്ടി) എംപിമാരുടെ യോഗത്തിലാണ് എര്‍ദോഗന്‍ ഖഷോഗിയുടെ മരണത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 28ന് വിവാഹത്തിന്റെ രേഖകള്‍ ശരിയാക്കാനായി ഖഷോഗി തുര്‍ക്കിയിലെത്തുന്നത്. എത്തിയത് മുതല്‍ ഖഷോഗിയെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നു. കൊലക്ക് വേണ്ടിയുള്ള റോഡ് മാപ്പ് തയ്യാറാക്കുകയായിരുന്നു എന്നും എര്‍ദോഗന്‍ പറഞ്ഞു. തുര്‍ക്കിയിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും സൗദിയിലേക്ക് തിരിച്ചുപോയതും കൊല ആസൂത്രിതമാണെന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖഷോഗിയുടെ തിരോധാനം മുതലുള്ള സംഭവങ്ങള്‍ വിശദീകരിച്ച എര്‍ദോഗന്‍, കൊല നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ആരെന്ന് പറയാതെ പ്രസംഗം അവസാനിപ്പിച്ചു. സല്‍മാന്‍ രാജകുമാരന്റെ പേര് എര്‍ദോഗന്‍ പരാമര്‍ശിച്ചില്ല. തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്ന ഓഡിയോ ടേപ്പിന്റെ കാര്യവും എര്‍ദോഗന്‍ പറഞ്ഞില്ലെന്ന് ബിബിസി റിപ്പോര്‍്ട്ട് ചെയ്യുന്നു. നഗ്ന സത്യം പച്ചയായി എര്‍ദോഗന്‍ വെളിപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും കരുതലോടെയാണ് എര്‍ദോഗന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 15 അംഗ സംഘം എന്തിനാണ് വന്നതെന്നും 18 പേരെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നുമുള്ള കാര്യങ്ങളെല്ലാം ചൊവ്വാഴ്ച പാര്‍ട്ടി യോഗത്തില്‍ ഞാന്‍ വിശദീകരിക്കുമെന്നും നീതി നടപ്പിലാക്കാനാണ് നോക്കുന്നതെന്നും എര്‍ദോഗാന്‍ നേരത്തെ പറഞ്ഞിരുന്നു. സൗദി അറസ്റ്റ് ചെയ്ത 18 പ്രതികളെ ഇസ്താംബുളില്‍ തന്നെ വിചാരണ ചെയ്യണമെന്ന് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഖഷോഗിയുടെ മൃതദേഹം എന്ത് ചെയ്തെന്ന് വ്യക്തമാക്കാന്‍ സൗദി തയ്യാറാകണം എന്ന് തുര്‍ക്കി ആവശ്യപ്പെട്ടു.

15 സൗദി പൗരന്മാര്‍ മൂന്ന് സംഘങ്ങളായി ഇസ്താംബുളിലെത്തിയാണ് കൊല നടപ്പാക്കിയതെന്ന് എര്‍ദോഗന്‍ പറയുന്നു. വെവ്വേറെ വിമാനങ്ങളിലാണ് ഇവരെത്തിയത്. ഇതില്‍ ചിലര്‍ കോണ്‍സുലേറ്റിന് സമീപമുള്ള ബെല്‍ഗ്രാഡ് വനത്തിലേയ്ക്ക് പോയിരുന്നു. ഇവിടെ ഖഷോഗിയുടെ മൃതദേഹത്തിനായി കഴിഞ്ഞയാഴ്ച തുര്‍ക്കി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഖഷോഗി എത്തുന്നതിന് മുമ്പ് സിസിടിവി കാമറ സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്‌കുകള്‍ എടുത്ത് മാറ്റിയിരുന്നു. കൊലപാതകം നടന്ന ദിവസം കോണ്‍സുലേറ്റ് വിട്ടവരില്‍ ഖഷോഗിയെ പോലെ മറ്റൊരാളുണ്ടായിരുന്നു. ഖഷോഗിയെ പോലെ വസ്ത്രധാരണം ചെയ്ത,രൂപ സാദൃശ്യമുള്ള സൗദി ഉദ്യോഗസ്ഥന്‍ കോണ്‍സുലേറ്റ് വിടുന്നതിന്റെ ദൃശ്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിരുന്നു.

കോണ്‍ലുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍