UPDATES

വിദേശം

ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സൗദി പ്രോസിക്യൂഷന്‍

സൗദി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കുള്ള അതൃപ്തി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുട് കവുസോഗ്ലു വ്യക്തമാക്കി. പ്രതികളെ തുര്‍ക്കി നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അവസരം വേണമെന്ന് കവുസോഗ്ലു ആവശ്യപ്പെട്ടു.

ജമാല്‍ ഖഷോഗി വധത്തില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് സൗദി അറേബ്യന്‍ പ്രോസിക്യൂ്ട്ടര്‍മാര്‍. 11 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത് എന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘട്ടനത്തെ തുടര്‍ന്ന് ഖഷോഗിയെ കൊലപ്പെടുത്തി എന്നാണ് ഇപ്പോളും സൗദിയുടെ വാദം. കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് മിനുട്ടുകള്‍ക്കകം ഖഷോഗിയുടെ കഴുത്ത് ഞെരിച്ച് തലയറുത്ത് കൊല്ലുകയും ശരിരം വെട്ടി തുണ്ടം തുണ്ടമാക്കി എന്നുമാണ് തുര്‍ക്കി പറയുന്നത്. കെമിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘമാണ് ഖഷോഗിയെ വധിക്കാനായി നിയോഗിക്കപ്പെട്ടതെന്നും മൃതദേഹം ആസിഡ് ഉപയോഗിച്ച് ദ്രവീകരിച്ച് ഒഴുക്കിവിട്ടതായി സംശയിക്കുന്നതായും തുര്‍ക്കി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരസ്പരവിരുദ്ധമായ നിരവധി വാദങ്ങള്‍ക്ക് ശേഷം സൗദി ഇപ്പോള്‍ പറയുന്നത് ഖഷോഗിയെ കെട്ടിയിട്ട് വിഷം മയക്കുമരുന്ന് അമിതമായ അളവില്‍ കുത്തിവച്ചെന്നും പിന്നീട് ശരീരം വെട്ടിമുറിച്ച് കോണ്‍സുലേറ്റില്‍ നിന്ന് കൊണ്ടുപോയെന്നും പ്രാദേശിക കൂട്ടാളിക്ക് കൈമാറി എന്നുമാണ്. സൗദി ഇന്റലിജന്‍സ് ഉപമേധാവി സ്ഥാനത്ത് നിന്ന് നീക്കിയ അഹമ്മദ് അല്‍ അസീരിയാണ് ഖഷോഗിയെ വധിക്കാനുള്ള ദൗത്യത്തിന് ഉത്തരവിട്ടതെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നു. 15 അംഗ സംഘത്തെ മൂന്നാക്കി വിഭജിച്ചിരുന്നു – നെഗോഷിയേഷന്‍ ടീം, ഇന്റലിജന്‍സ് ടീം, ലോജിസ്റ്റിക്കല്‍ ടീം എന്നിങ്ങനെ. നെഗോഷിയേറ്റിംഗ് ടീമിന്‍രെ തലവനാണ് ഉത്തരവ് കൈമാറിയത. ഖഷോഗിയെ ബലം പ്രയോഗിച്ച് സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുക സാധ്യമായിരുന്നില്ല. ഖഷോഗിയുമായുള്ള അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതായും പറയുന്നു. അനുരഞ്ജന ശ്രമം പരാജയപ്പെട്ടാല്‍ ഖഷോഗിയെ വധിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദൗത്യസംഘ തലവനും നെഗോഷിയേറ്റിംഗ് തലവനും ഡെപ്യൂട്ടി ചീഫിന് തെറ്റായ വിവരം നല്‍കിയിരുന്നു – ചര്‍ച്ച പരാജയപ്പെട്ട ശേഷം ഖഷോഗി കോണ്‍സുലേറ്റ് വിട്ടു എന്നായിരുന്നു ഇത് – പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സൗദി അറേബ്യ.

സൗദി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കുള്ള അതൃപ്തി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുട് കവുസോഗ്ലു വ്യക്തമാക്കി. പ്രതികളെ തുര്‍ക്കി നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അവസരം വേണമെന്ന് കവുസോഗ്ലു ആവശ്യപ്പെട്ടു. ഖഷോഗിയെ സൗദിയിലേയ്ക്ക് തിരിച്ചുകൊണ്ടുപോകാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടപ്പോള്‍ വധിച്ചു എന്നാണ് അവര്‍ പറയുന്നത്. ഏതായാലും ഈ കൊലപാതകം ഞങ്ങള്‍ പറഞ്ഞത് പോലെ ആസൂത്രിതമായിരുന്നു എന്ന് വ്യക്തമാവുകയാണ് – കവുസോഗ്ലു പറഞ്ഞു. ശരീരം വെട്ടിമുറിക്കുക എന്നത് പെട്ടെന്നുണ്ടായ തീരുമാനമല്ല. വ്യക്തമായ പദ്ധതിപ്രകാരം അതിനാവശ്യമുള്ള ആളുകളെയൊക്കെ അവര്‍ കൊണ്ടുവന്നിരുന്നതായും തുര്‍ക്കി മന്ത്രി ചൂണ്ടിക്കാട്ടി.

ഖഷോഗിയെ കോൺസുലേറ്റിൽ വെച്ച് വെട്ടിനുറുക്കിയെന്ന് സൗദി അറേബ്യ സമ്മതിച്ചു; സൽമാൻ രാജകുമാരന് പങ്കില്ലെന്നും വിശദീകരണം

ഖഷോഗി വധം: സൗദി സല്‍മാന്‍ രാജകുമാരന്റെ ചിറകരിയുന്നു?

ഖഷോഗിയെ സൗദി ആസിഡില്‍ അലിയിപ്പിച്ച് ഒഴുക്കിവിട്ടതായി തുര്‍ക്കി മാധ്യമങ്ങള്‍

കോണ്‍സുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍