UPDATES

വിദേശം

ഖഷോഗിയെ മാത്രമല്ല മറ്റ് എതിരാളികളേയും കൊല്ലാന്‍ സൗദി കിരീടാവകാശി സല്‍മാന്‍ ലക്ഷ്യമിട്ടിരുന്നു

ജമാല്‍ ഖഷോഗിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വധിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളമായി ഈ പദ്ധതി നിലവിലുണ്ടായിരുന്നു.

വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ മാത്രമല്ല, മറ്റ് എതിരാളികളേയും വിമര്‍ശകരേയും വധിക്കാന്‍ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലക്ഷ്യമിട്ടിരുന്നതായി ന്യയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. നിരീക്ഷണം, തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, പീഡനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പദ്ധതിയായിരുന്നു ഇത്. യുഎസ് ക്ലാസിഫൈഡ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജമാല്‍ ഖഷോഗിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വധിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളമായി ഈ പദ്ധതി നിലവിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഖഷോഗി വധവും. സൗദി റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ഫോഴ്‌സ് ആണ് ഖഷോഗിയെ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

2017 മുതല്‍ ഒരു ഡസനോളം ഇത്തരം പദ്ധതികളാണ് സൗദി റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ഫോഴ്‌സ് തയ്യാറാക്കിയിരുന്നത്. രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവരെ കൊട്ടാരങ്ങളിലും മറ്റും പീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. മറ്റ് അറബ് രാജ്യങ്ങളിലുള്ള സൗദികളേയും. ഒരു യൂണിവേഴ്‌സിറ്റി അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചത് സൗദി അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ കിരീടാവകാശിയായി ഭരണത്തില്‍ പിടിമുറുക്കിയതിന് പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ പേരില്‍ രാജകുടുംബാംഗങ്ങള്‍ അടക്കമുള്ള ഉദ്യോഗസ്ഥരോടെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിരുന്നു. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലടക്കം. റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ഗ്രൂപ്പ് സല്‍മാന്‍ രാജകുമാരന്‍ നേരിട്ട് ഇടപെട്ട് രൂപം നല്‍കിയതാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

വായനയ്ക്ക്: https://www.nytimes.com/2019/03/17/world/middleeast/khashoggi-crown-prince-saudi.html?smtyp=cur&smid=tw-nytimes

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍