UPDATES

വിദേശം

ഷി ജിന്‍ പിങ്ങും കിം ജോങ് ഉനും കൂടിക്കാഴ്ച നടത്തി; ഇത് സമീപ ആഴ്ചകളിലെ രണ്ടാമത്തെ ചര്‍ച്ച

കഴിഞ്ഞ മാര്‍ച്ചിലാണ് കിമ്മിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനം

വടക്കന്‍ ചൈന തുറമുഖ നഗരത്തില്‍ വെച്ചു ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗ് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉനുമായി ചര്‍ച്ച നടത്തിയെന്ന് ചൈനീസ് ഗവണ്‍മെന്‍റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ ആഴ്ചകള്‍ക്കിടയില്‍ രണ്ടു നേതാക്കളും നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡാലിയനില്‍ നടന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കിമ്മിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനം.

വളരെ സൌഹാര്‍ദപരമായി നടന്ന കൂടിക്കാഴ്ചയില്‍ ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഇരു രാജ്യങ്ങളും നേരിടുന്ന പൊതുവായ പ്രശ്നങ്ങളെ കുറിച്ചും ആഴത്തില്‍ ചര്‍ച്ച ചെയ്തു എന്നു സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര കൊറിയയുടെ മുഖ്യ പങ്കാളിയാണ് ചൈന എങ്കിലും ഐക്യ രാഷ്ട്ര സഭ കൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം വാണിജ്യത്തില്‍ ഈ അടുത്തകാലത്ത് വലിയ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തിയ കിം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചരിത്രപ്രധാനമായ ഉച്ചകോടിക്ക് തയ്യാറെടുക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍