UPDATES

വിദേശം

കിം ജോംഗ് ഉന്‍ ചൈനയില്‍; ആണവ നിരായുധീകരണത്തിന് സന്നദ്ധത അറിയിച്ചു

ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞു. കിമ്മിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ചൈനയിലെത്തി. ഉത്തരകൊറിയയ്‌ക്കെതിരെ യുഎന്‍ കൊണ്ടുവന്ന ഉപരോധത്തെ ചൈന പിന്തുണച്ചതോടെ ചൈനയുമായുള്ള അവരുടെ ബന്ധം വഷളായിരുന്നു. ഈ പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കുന്നത് കൂടി ഉദ്ദേശിച്ചാണ് കിമ്മിന്റെ ചൈന സന്ദര്‍ശനം. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്ന് കിം ജോംഗ് ഉന്‍ പറഞ്ഞു.

കിമ്മിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്. ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ കഷണം ഷി ജിന്‍ പിങ് സ്വീകരിച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പിപ്പിളിലായിരുന്നു കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയും ട്രംപ് ക്ഷണം സ്വീകരിക്കുകയും ദക്ഷിണകൊറിയയുമായി ഉത്തരകൊറിയ ചര്‍ച്ചകളിലേര്‍പ്പെടുകയും എല്ലാം ചെയ്തതോടെ ഉത്തരകൊറിയന്‍ വിദേശനയത്തില്‍ പ്രകടമായ മാറ്റമുണ്ടായിരിക്കുന്നു.

യുഎസുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഉത്തരകൊറിയ പിന്‍വാങ്ങില്ലെന്ന ഉറപ്പ് കിമ്മില്‍ നിന്ന് ഷി വാങ്ങിയതായും ചൈനിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് ദക്ഷിണകൊറിയയും അമേരിക്കയും സഹകരിക്കണമെന്നും കിം പറഞ്ഞു. യുഎസ് തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കിം ജോങ് ഉന്നിന്റെ ആവശ്യം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനുമായും ചര്‍ച്ച നടത്തുന്നതിന് കിം ജോങ് ഉന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അണുബോംബ്, മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നിര്‍ത്തിവച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍