UPDATES

വിദേശം

ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി വീണ്ടും കിം ജോങ് ഉന്നിന്റെ ചര്‍ച്ച; ഇത്തവണ രഹസ്യമായി

യുഎസുമായുള്ള ചര്‍ച്ചയുടെ സാധ്യത വീണ്ടെടുക്കുന്നത് സംബന്ധിച്ചാണ് കിം, മൂണുമായി സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്തുമെന്ന് അറിയിച്ചിരുന്ന ചര്‍ച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയതിന് പിന്നാലെ കിം ജോങ് ഉന്‍ ദക്ഷിണ കോറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി ചര്‍ച്ച നടത്തി. ഇരു കൊറിയകളിലുമായി സ്ഥിതി ചെയ്യുന്ന പന്‍മൂന്‍ജോം ഗ്രാമത്തിലെ ഉത്തരകൊറിയന്‍ പ്രദേശത്ത് അപ്രതീക്ഷിതമായ കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസുമായുള്ള ചര്‍ച്ചയുടെ സാധ്യത വീണ്ടെടുക്കുന്നത് സംബന്ധിച്ചാണ് കിം, മൂണുമായി സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഏപ്രില്‍ 27 പന്‍മൂന്‍ജോമിലെ ദക്ഷിണകൊറിയന്‍ പ്രദേശത്തേക്ക് അതിര്‍ത്തി കടന്ന് ചെന്ന് മൂണ്‍ ജേ ഇന്നുമായി കിം ചര്‍ച്ച നടത്തിയത് നിര്‍ണായകമായിരുന്നു. എന്നാല്‍ ആദ്യ ചര്‍ച്ച വലിയ ആഗോള മാധ്യമ കവറേജോടെയാണ് നടന്നതെങ്കില്‍ രണ്ടാം ചര്‍ച്ച രഹസ്യമായാണ് നടന്നിരിക്കുന്നത്. വ്യാഴാഴ്ച ഉത്തരകൊറിയയുമായുള്ള ചര്‍ച്ച റദ്ദാക്കാനുള്ള തന്റെ തീരുമാനം അറിയിച്ച ട്രംപ്, വെള്ളിയാഴ്ച ഈ തീരുമാനം പുനപരിശോധിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ജൂണ്‍ 12ന് നേരത്തെ നിശ്ചയിച്ച പോലെ തന്നെ ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചകളുടെ സാഹചര്യത്തില്‍ വിദേശ മാധ്യമങ്ങളെ സാക്ഷിയാക്കി തങ്ങളുടെ ആണവായുധ പരീക്ഷണ കേന്ദ്രം ഉത്തരകൊറിയ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍