UPDATES

വിദേശം

ലെബനീസ് പ്രധാനമന്ത്രി സൌദിയില്‍ വീട്ടുതടങ്കലില്‍? തിരിച്ചയക്കണമെന്ന് ലെബനന്‍

പൌരന്‍മാരോട് ലെബനനിലേക്ക് യാത്ര ചെയ്യരുത് എന്ന് സൌദി അറേബ്യ, യു എ ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍

ലെബനീസ് പ്രധാനമന്ത്രി സൌദിയില്‍ വീട്ടുതടങ്കലില്‍ ആണെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് മദ്ധ്യേഷ്യയില്‍ പ്രതിസന്ധി രൂക്ഷം. ലെബനനിലേക്ക് യാത്ര ചെയ്യരുത് എന്ന് സൌദി അറേബ്യ, യു എ ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ലെബനനില്‍ ഉള്ള പൌരന്മാരോട് എത്രയും വേഗം രാജ്യം വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു രാജ്യത്തു നിന്നും ലെബനനിലേക്ക് പോകരുത് എന്നാണ് വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെഹ്റൈന്‍ നേരത്തെ തന്നെ പൌരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കിയിരുന്നു.

പ്രധാനമന്ത്രി സാദ് അല്‍ ഹരിരിയുടെ പൊടുന്നനെയുള്ള രാജിയെ തുടര്‍ന്ന് ലെബനന്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സൌദി അറേബ്യയിലേക്കുള്ള സന്ദര്‍ശന മധ്യേ ആണ് സാദ് അല്‍ ഹരിരി രാജി പ്രഖ്യാപിച്ചത്. ഹരിരി ഇപ്പോള്‍ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല.

എന്നാല്‍ സൌദി തലസ്ഥാനമായ റിയാദില്‍ വീട്ടുതടങ്കലില്‍ ആണ് ഉള്ളത് എന്ന സൂചനയാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്നത്. ഹരിരി നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ മൂവ്മെന്‍റ് പാര്‍ട്ടി പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ലെബനനിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലെബനന്‍ പ്രസിഡണ്ട് പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം ഹരിരി റിയാദില്‍ വീട്ടുതടങ്കലില്‍ ആണെന്ന വാര്‍ത്ത സൌദി നിഷേധിച്ചു.

റിറ്റ്‌സ് കാള്‍ട്ടണ്‍: സൗദി രാജകുമാരന്മാര്‍ക്ക്‌ വേണ്ടി മറ്റൊരു കൊട്ടാരം – ആഡംബര ജയില്‍

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍