UPDATES

വിദേശം

എല്ലാ ജോലികളും ചെയ്തു തീര്‍ത്ത് ശാന്തനായി അയാള്‍ ഉറങ്ങി; ലോക മുത്തശ്ശന്‍ മസാസോ നോനക അന്തരിച്ചു

മരിക്കുമ്പോള്‍ 113 വയസായിരുന്നു ജപ്പാന്‍കാരനായ നോനകയ്ക്ക്

പതിവുകാര്യങ്ങള്‍ എല്ലാം ചെയ്ത തീര്‍ത്ത് ഏതൊരു രാത്രിയിലുമെന്നതുപോലെ ഉറങ്ങാന്‍ കിടക്കവെയാണ് മസാസോ നോനക എന്ന ലോകമുത്തശ്ശന്‍ ശാന്തനായി മരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഈ മനുഷ്യന് 113 വയസായിരുന്നു. ജപ്പാന്റെ വടക്കു ഭാഗത്തുള്ള ഹൊകൈഡോ ദ്വീപിലെ ഹോട് സ്പ്രിങ് ഇന്‍ അറിയപ്പെട്ടിരുന്നത് തന്നെ ഈ ലോക മുത്തശ്ശന്റെ പേരിലാണ്. തന്റെ കുടുംബം തലമുറകളായി നടത്തി വന്നിരുന്ന ഹോട്ടലില്‍ പതിവ് മുറിയില്‍ കിടന്നാണ് മോസസോ മരിക്കുന്നത്. സ്വാഭാവിക മരണമായിരുന്നു. വീട്ടിലിരുന്നു ടീവിയില്‍ സുമോ ഗുസ്തി കാണാനും മധുര പലഹാരങ്ങള്‍ കഴിക്കാനും ഇഷ്ടപ്പെട്ടിരുന്ന മസാസോ സ്വന്തം കാര്യത്തിനായി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കൊച്ചു മകള്‍ യുക്തോ പറയുന്നു.

1905 ജൂലൈ 25 നാണു മോസസോവിന്റെ ജനനം. ഇദ്ദേഹത്തിന് ആറു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ ജനിച്ചു വളര്‍ന്ന അദ്ദേഹം വളരെ ചെറുപ്പത്തിലേ തന്നെ കുടുംബം നടത്തിക്കൊണ്ടിരുന്ന ഹോട്ടലിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. പിന്നീട് മക്കള്‍ എല്ലാം വളര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാകമായപ്പോള്‍ ബിസിനസ് എല്ലാം അവരെ ഏല്‍പ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നു. 1931 ല്‍ വിവാഹിതനായ മോസോസോ അഞ്ചു കുട്ടികളുടെ പിതാവാണ്.

ലോകത്തില്‍ തന്നെ ഏറ്റവുമധികം ആയുര്‍ദൈര്‍ഖ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യരുയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മിക്കവാറുമെല്ലാവരും തന്നെ ജപ്പാന്‍കാരാണ്. ഏറ്റവുമധികം വര്‍ഷങ്ങള്‍ ജീവിച്ചതിനു ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഫ്രഞ്ച് വനിതാ ജെന്നി ലൂയിസ് കാള്‍മെന്റ് 1997 ലാണ് മരിക്കുന്നത്. അന്ന് അവര്‍ക്ക് 122 വയസ്സ് പ്രായമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍