UPDATES

വിദേശം

യു എസില്‍ കൂട്ട വെടിവെയ്പ്പ്; ടെക്സാസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

ലാഴ്ച മുന്‍പ് ടെക്സാസ് നഗരമായ എൽപാസൊയില്‍ ഉണ്ടായ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

യുഎസ് സംസ്ഥാനമായ ടെക്സാസിൽ നടന്ന കൂട്ട വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസയിലൂടെയും മിഡ്‌ലാന്റിലൂടെയും വാഹനം ഓടിച്ച് എത്തിയ തോക്കുധാരി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

അക്രമിയുടെ ഉദ്ദേശം വ്യക്തമല്ല. അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൃത്യം നാലാഴ്ച മുന്‍പ് ടെക്സാസ് നഗരമായ എൽപാസൊയില്‍ ഉണ്ടായ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മിഡ്‌ലാന്റിലെ ഹൈവേയിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസിനു നേരെ  വെടിയുതിര്‍ത്ത അക്രമി പിന്നീട് ഒരു യു‌എസ് പോസ്റ്റൽ‌ സർവീസ് വാൻ‌ മോഷ്ടിക്കുകായും അതുമായി ചുറ്റിക്കറങ്ങുന്നതിനിടെ കണ്ടവരെയൊക്കെ വെടിവയ്ക്കുകയുമായിരുന്നു. ഒടുവില്‍ ഒഡെസ നഗരത്തിൽവെച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്.

അക്രമം തുടങ്ങിയതു മുതല്‍ പോലീസ് ഫേസ്ബുക്കിലൂടെ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. ‘ഒരാള്‍ (ഒരുപക്ഷേ 2 പേര്‍) ഒഡെസയെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളിലൂടെ വാഹനമോടിക്കുകയും കണ്ണില്‍കണ്ടവരെയൊക്കെ വെടിവച്ചു വീഴ്ത്തുകയും ചെയ്യുന്നുണ്ട്’- വെടിവയ്പ്പ് നടന്ന സമയത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒഡെസ പോലീസ് അറിയിച്ചു. തുടര്‍ന്ന് അക്രമിയുടെ ഓരോ നീക്കങ്ങളും കൃത്യമായി കൈമാറി. ടെക്സസിലെ വെടിവയ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍