UPDATES

വിദേശം

ക്രെഡിറ്റ് കാര്‍ഡ് വച്ച് ഷോപ്പിംഗ് ധൂര്‍ത്ത്: മൗറീഷ്യസ് പ്രസിഡന്റ് രാജി വച്ചു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രസിഡന്റിന്റെ ധൂര്‍ത്തിനെതിരെ മൗറീഷ്യസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത് കൂടാതെ സിറ്റ്‌സര്‍ലാന്‍ഡിലും പോര്‍ച്ചുഗലിലും തട്ടിപ്പ് കേസില്‍ അന്വേഷിച്ച് വരുന്ന, അംഗോളയില്‍ നിന്നുള്ള ശതകോടീശ്വരനായ വ്യവസായി അല്‍വാറോ സോബ്രിനോയുമായുള്ള ബന്ധവും പ്രതിഷേധത്തിന് കാരണമായി.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടി പണം ധൂര്‍ത്തടിച്ചെന്ന പഴി കേട്ട മൗറീഷ്യസ് പ്രസിഡന്റ് അമീന ഗരിബ് ഫകിം രാജി വച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് താന്‍ രാജി വയ്ക്കുന്നതെന്ന് ആഫ്രിക്കയിലെ ഒരു വനിത പ്രസിഡന്റായ അമീന ഗരിബ് ഫകിം പറഞ്ഞു. ഒരു എന്‍ജിഒ കൊടുത്ത കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങളും ആഡംബര വസ്തുക്കളുമടക്കം 25,000 യൂറോയുടെ സാധാനങ്ങളാണ് വാങ്ങിക്കൂട്ടിയത്. മൗറീഷ്യസ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോളാണ് പ്രസിഡന്റിന്റെ രാജി. അറിയപ്പെടുന്ന ജീവശാസ്ത്രജ്ഞയാണ് അമീന ഗരീബ് ഫക്കീം.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യാത്രകള്‍ക്കും മറ്റുമായി ഈ കാര്‍ഡ് കൊടുത്തിരിക്കുന്നത്. എല്‍ എക്‌സ്പ്രസ് എന്ന പത്രമാണ് പ്രസിഡന്റിന്റെ ധൂര്‍ത്തും പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതും പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രസിഡന്റിന്റെ ധൂര്‍ത്തിനെതിരെ മൗറീഷ്യസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത് കൂടാതെ സിറ്റ്‌സര്‍ലാന്‍ഡിലും പോര്‍ച്ചുഗലിലും തട്ടിപ്പ് കേസില്‍ അന്വേഷിച്ച് വരുന്ന, അംഗോളയില്‍ നിന്നുള്ള ശതകോടീശ്വരനായ വ്യവസായി അല്‍വാറോ സോബ്രിനോയുമായുള്ള ബന്ധവും പ്രതിഷേധത്തിന് കാരണമായി. മൗറീഷ്യസില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ സോബ്രിനോയ്ക്ക് നല്‍കിയ അനുമതി വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍