UPDATES

വിദേശം

ഗാര്‍ഹിക പീഡനം: ട്രംപിനെതിരെ ആരോപണം ഉന്നയിച്ച പോണ്‍ നടിയുടെ അഭിഭാഷകന്‍ അറസ്റ്റില്‍

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാള്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന അവിനാറ്റിക്ക് ഗാര്‍ഹിക പീഡന കേസ് വലിയ തിരിച്ചടിയാണ്.

ഗാര്‍ഹിക പീഡന കേസില്‍ യുഎസ് അറ്റോണി മൈക്കിള്‍ അവിനാറ്റിയെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ലോസ് ഏഞ്ചലസ് പൊലീസ്, മൈക്കിള്‍ അവിനാറ്റിയെ അറസ്റ്റ് ചെയ്തത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍
അടിസ്ഥാനരഹിതമാണ് എന്ന് മൈക്കിള്‍ അവിനാറ്റി പ്രതികരിച്ചു. താന്‍ ജീവിതത്തിലൊരിക്കലും ആരേയും ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൈക്കിള്‍ അവിനാറ്റി പ്രതികരിച്ചു. ഇത് തന്നെ വ്യക്തിഹത്യ ചെയ്യാനും സല്‍പ്പേര് കളങ്കപ്പെടുത്താനും വേണ്ടി കെട്ടിച്ചമച്ച കേസാണ് – അവിനാറ്റി പറഞ്ഞു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അവിനാറ്റി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ട്രംപിനെതിരായ ആരോപണങ്ങളില്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയലിന്റെ ലീഗല്‍ റെപ്രസന്റേറ്റീവ് ആയിരുന്നു മൈക്കിള്‍ അവിനാറ്റി. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് നോമിനേഷന് വേണ്ടി രംഗത്തിറങ്ങാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. നിലവിലെ ഗാര്‍ഹിക പീഡന ആരോപണം ഈ സാധ്യതകള്‍ ഇല്ലാതാക്കിയേക്കാം.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാള്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന അവിനാറ്റിക്ക് ഗാര്‍ഹിക പീഡന കേസ് വലിയ തിരിച്ചടിയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ബ്രെറ്റ് കവനോയ്‌ക്കെതിരെയും മൈക്കിള്‍ അവിനാറ്റി രംഗത്തുണ്ടായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് വെര്‍മണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അവിനാറ്റിയുടെ വെള്ളിയാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍