UPDATES

വിദേശം

തോക്കിനെതിരെ വീണ്ടും സംഘടിത പ്രക്ഷോഭം; യുഎസില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു തെരുവില്‍

പ്രതിഷേധത്തില്‍ പങ്കെടുത്തവരിലധികവും 19 വയസ്സില്‍ താഴെയുള്ളവാരാണെന്നതും പ്രകടനത്തെ വ്യത്യസ്ഥമാക്കി

യുഎസ്സിലെ തോക്ക് സംസ്‌കാരത്തിനെതിരെ വീണ്ടും തെരുവിലിങ്ങി പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. കൊളറാഡോയിലെ കൊളംബിയന്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പിന്റെ 19ാം വാര്‍ഷിക ദിനത്തിലാണ് രാജ്യത്തുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ കുട്ടികള്‍ തെരുവിലിറങ്ങിയത്.

രാജ്യത്ത് സ്‌കൂളുകളില്‍ അടിക്കടി ഉണ്ടാവുന്ന വെടിവയ്പ്പുകള്‍ തടയണമെന്നാവശ്യപ്പെട്ട് ഇന്നലെ ടെക്‌സാസില്‍ നിന്നും ചിക്കാഗോ പാര്‍ക്കിലേക്ക് നടത്തിയ റാലിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരിലധികവും 19 വയസ്സില്‍ താഴെയുള്ളവാരാണെന്നതും പ്രകടനത്തെ വ്യത്യസ്ഥമാക്കി.

അതേസമയം വെള്ളിയാഴ്ച നടന്ന പ്രതിഷേധം രണ്ടു മാസത്തിനിടെ യുഎസില്‍ നടക്കുന്ന മുന്നാമത്തെ സംഘടിത വിദ്യര്‍ത്ഥി നീക്കമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ക്ക്ലാന്റിലെ മാര്‍ജോറി സ്‌റ്റോണ്‍മാന്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിരുന്നു. അധികാരികളുടെ അനാസ്ഥയാണ് വെടിവയ്പ്പിന് കാരണമെന്നാരോപിച്ചായിരുന്നു പ്രകടനം.

അതിനിടെ വെള്ളിയാഴ്ച മാര്‍ച്ച് തുടങ്ങുന്നതിന് തൊട്ടു മുന്‍പും ഫ്ലോറിഡയിലെ ഹൈസ്‌കൂളില്‍ വെടിവയ്പ്പുണ്ടായ സാഹചര്യവുമുണ്ടായി. നഗരത്തിലെ ഫോറസ്റ്റ് ഹൈസ്‌കുളിലെത്തിയ 19കാരന്‍ 17 കാരനു നേരെ വെടിയുതിര്‍ക്കുകയായിന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.

എന്നാല്‍ സമൂഹത്തില്‍ ബാധിച്ചിട്ടുള്ള മോശം പ്രവണതയുടെ ഭാഗമാണ് സ്‌കൂളുകളില്‍ തുടരുന്ന ഇത്തരം വെടിവയ്പ്പ് സംഭവങ്ങളെന്ന് അധികൃതര്‍ പ്രതികരിച്ചു. തങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്നും കുട്ടികളാണെന്നും മറന്നാണ് കൗമാരക്കാരുടെ പ്രവര്‍ത്തനങ്ങള്‍. ഇവ നിയമം മൂലം മാത്രം പ്രതിരോധിക്കാനാവില്ലെന്നും അധികൃതര്‍ പ്രതികരിച്ചു.

EXPLAINER: അമേരിക്കയുടെ തോക്കുഭ്രമത്തിന് പിന്നില്‍

“അവരെ പുറത്താക്കുക, ഞങ്ങള്‍ക്ക് ജീവിക്കണം”: യുഎസ് നഗരങ്ങളില്‍ തോക്ക് ഭീകരതക്കെതിരെ യുവാക്കള്‍ തെരുവില്‍

തോക്കുകളുടെ ഭീഷണിയില്ലാത്ത ലോകമാണ് എന്റെ സ്വപ്‌നം: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ കൊച്ചുമകള്‍ (വീഡിയോ)

തെരുവിലിറങ്ങൂ യുവത്വമേ

അമേരിക്കയില്‍ എത്ര തോക്കുകളുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍