അന്തരാഷ്ട്ര ഇടത്പക്ഷവും മാതാപിതാക്കളും ‘ചിത്തഭ്രമം’ ബാധിച്ച കുട്ടിയെ മുതലെടുക്കുകയാണെന്നും മൈക്കിള്‍ ജെ നോള്‍സ് പറഞ്ഞു.
കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗിന് മാനസിക രോഗമാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകൻ മൈക്കിള്‍ ജെ നോള്‍സ്. ഫോക്‌സ് ന്യൂസിന്റെ ‘ദി സ്‌റ്റോറി’ എന്ന വാർത്താധിഷിഠിത പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മൈക്കിള്‍ ജെ നോള്‍സ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകൾക്ക് പ്രശസ്തനാണ് ഇദ്ദേഹം.
ഗ്രെറ്റ തന്‍ബെര്‍ഗിന് ‘കാലാവസ്ഥാ ചിത്തഭ്രമം’ ബാധിച്ചിരിക്കുകയാണെന്നും അതിന് ശാസ്ത്രലോകത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മൈക്കിള്‍ ജെ നോള്‍സ് പറഞ്ഞു. കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇവിടെ ശാസ്ത്രജ്ഞന്മാരുണ്ടെന്നും. അന്താരാഷ്ട്ര ഇടതുപക്ഷവും മാതാപിതാക്കളും ‘ചിത്തഭ്രമം’ ബാധിച്ച കുട്ടിയെ മുതലെടുക്കുകയാണെന്നും മൈക്കിള്‍ ജെ നോള്‍സ് പറഞ്ഞു.
മൈക്കിള്‍ ജെ നോള്‍സിന്റെ ഈ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതില്‍ പ്രകോപിതനായ മൈക്കിള്‍ ജെ നോള്‍സ് ഗ്രെറ്റ തെന്‍ബെര്‍ഗിന് ഓട്ടിസമാണെന്നും, ഓസിഡിയാണെന്നും, വിഷാദ രോഗമാണെന്നുമൊക്കെ പറയുകയുണ്ടായി.
മൈക്കിള്‍ ജെ നോള്‍സ് ഗ്രെറ്റ തന്‍ബെര്‍ഗിനെ അപമാനിച്ചതില്‍ ഫോക്‌സ് ന്യൂസ് ഗ്രെറ്റ തന്‍ബെര്‍ഗിനോടും പ്രേക്ഷകരോടും ക്ഷമ ചോദിച്ചു.
ഗ്രെറ്റ തന്‍ബെര്‍ഗ് ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപകടകരമായ ആഗോളതാപനത്തെ അഭിസംബോധന ചെയ്യുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാല്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും’ ഗ്രെറ്റ പറഞ്ഞിരുന്നു.