UPDATES

വിദേശം

ഇന്റര്‍പോളിന്റെ പ്രസിഡന്റായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ് യാങ്ങിനെ തിരഞ്ഞെടുത്തു

ദുബായില്‍ വെച്ചുനടന്ന ഇന്റര്‍പോളിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് 94 അംഗങ്ങള്‍ ചേര്‍ന്ന് യാങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്

അന്താരാഷ്ട്ര കുറ്റാന്വേഷണ പോലീസ് ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രസിഡന്റായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ് യാങ്ങിനെ തിരഞ്ഞെടുത്തു. റഷ്യയുടെ പ്രബലസ്ഥാനാര്‍ഥിയായ അലക്‌സാന്‍ഡര്‍ പ്രകോപ്ചകിനെതിരേയാണ് യാങ്ങിന്റെ വിജയം. റഷ്യന്‍ പ്രതിനിധി പ്രസിഡന്റ് സ്ഥാനത്ത് എത്താതിരിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നീക്കം നടത്തിയിരുന്നു. പ്രസിഡന്റ് പദവി റഷ്യ ദുരുപയോഗം ചെയ്യുമെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആയുധമാക്കുമെന്നുമായിരുന്നു വിമര്‍ശകരുടെ വാദം.

നിലവില്‍ ഇന്റര്‍പോള്‍ ആക്ടിങ് പ്രസിഡന്റും സീനിയര്‍ വൈസ് പ്രസിഡന്റുമാണ് യാങ്. ദുബായില്‍ വെച്ചുനടന്ന ഇന്റര്‍പോളിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് 94 അംഗങ്ങള്‍ ചേര്‍ന്ന് യാങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2020 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ദക്ഷിണകൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനാണ് 57-കാരനായ കിം ജോങ് യാങ്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗ്യോന്‍ഗിയിലെ പോലീസ് മേധാവിയായി യാങ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ അടുത്ത അനുയായിയും വിവാദനായകനുമായ പ്രകോപ്ചക് ഇന്റര്‍പോള്‍ മേധാവിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തലുകള്‍. ഇന്റര്‍പോളിന്റെ അറസ്റ്റ് വാറന്റ് സംവിധാനമായ റെഡ് നോട്ടീസ് റഷ്യയുടെയും പ്രസിഡന്റ് പുട്ടിന്റെയും എതിരാളികളെ നേരിടാന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രകോപ്ചകിനെതിരേ നിലവിലുണ്ട്.

റഷ്യന്‍ സ്ഥാനാര്‍ത്ഥി ഇന്റര്‍പോള്‍ ഇലക്ഷനില്‍ മത്സരിക്കുന്നതിനെതിരെ ഒരുകൂട്ടം അമേരിക്കന്‍ സെനറ്റര്‍മാര്‍ പ്രസ്താവനയിറക്കിയിരുന്നു. ബ്രിട്ടണും പരസ്യമായി യാങ്ങിനെ പിന്തുണച്ചു. റഷ്യന്‍ പ്രതിനിധി തെരെഞ്ഞെടുക്കപ്പെട്ടാല്‍ ഇന്റര്‍പോള്‍ വിടുമെന്ന് ക്രിമിയയും പ്രഖ്യാപിച്ചു. പ്രകോപ്ചക് തെരെഞ്ഞെടുക്കപ്പെട്ടാല്‍ ഇന്റര്‍പോള്‍ വിടണമെന്ന പ്രമേയം ലിത്വാനിയന്‍ പാര്‍ലമെന്റ് ഐക്യകണ്ഡേനേയാണ് പാസാക്കിയത്.

അതേസമയം, ഇന്റര്‍പോള്‍ ഇലക്ഷനില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തിയെന്ന വാദവുമായി റഷ്യ രംഗത്തെത്തി. യു എസ് സെനറ്റര്‍മാരുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങളില്‍ക്കൂടിയാണ് അറിഞ്ഞതെന്നും, ഇത് തെരഞ്ഞെടുപ്പിലുള്ള അനാവശ്യ ഇടപെടലാണെന്നും റഷ്യന്‍ വക്താവ് ആരോപിച്ചു.

ചൈനക്കാരനായ മുന്‍ പ്രസിഡന്റ് മെങ് ഹോങ്വെ അഴിമതിക്കേസില്‍ ചൈനയില്‍ തടവിലാക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.

EXPLAINER: ഇന്‍റര്‍പോള്‍ തലവനെ ചൈനയില്‍ വച്ച് കാണാതായതിനു പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രശ്നങ്ങളോ?

യെമനിലെ ആഭ്യന്തര യുദ്ധം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പട്ടിണിമൂലം മരണപ്പെട്ടത് 85,000 കുട്ടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍