UPDATES

വിദേശം

ഹമാസിന്റെ ‘ഭീകരതക്ക് കീഴടങ്ങി’; നെതന്യാഹു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിരോധ മന്ത്രി രാജിവെച്ചു

ലിബെര്‍മാന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് പാര്‍ലമെന്റില്‍ നെതന്യാഹു സര്‍ക്കാരിനുള്ളത്

ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബെര്‍മാന്‍ രാജിവെച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ ‘ഭീകരതക്ക് കീഴടങ്ങി’ എന്നാരോപിച്ചുകൊണ്ടാണ് അദ്ദേഹം രാജിവച്ചത്. നെതന്യാഹു സര്‍ക്കാരിലെ കൂട്ടുകക്ഷിയായ ലിബെര്‍മാന്റെ പാര്‍ട്ടി ബെറ്റെന്യു അവരുടെ പിന്തുണ പിന്‍വലിക്കുകയും, ഉടന്‍തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഗാസയില്‍ കൂടുതല്‍ ആക്രമണാത്മക ശൈലി പിന്തുടരുകയെന്ന നയം ഇസ്രയേല്‍ പ്രാവര്‍ത്തികമാക്കണമെന്നത് 2014-നു ശേഷം ലീബര്‍മാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. രണ്ടുവര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഗാസയില്‍ കഴിഞ്ഞദിവസം ഇസ്രയേല്‍ നടത്തിയത്. ഹമാസും ഇസ്രയേലും തമ്മില്‍ മാസങ്ങളോളമായി തുടരുന്ന ആക്രമണ പരമ്പരകളുടെ പരിസമാപ്തിയായിരുന്നു അത്. ആക്രമണത്തില്‍ 170-ഓളം പ്രക്ഷോഭകര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗാസയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇസ്രയേലി സമൂഹത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നെതന്യാഹു നേരിട്ടിരുന്നു. സര്‍ക്കാരിന്റെ മിത നയത്തിനെതിരായി മന്ത്രിയായ ലിബെര്‍മാനെതന്നെ മുന്നില്‍ നിര്‍ത്തി അവര്‍ റാലികളും പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു.

നിലവില്‍ ഉണ്ടാക്കിയതു പോലെയുള്ള കരാറുകള്‍ ഹ്രസ്വകാലത്തേക്കുള്ള നിശ്ശബ്ദത മാത്രമാണ് നല്‍കുകയെന്നും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ദേശീയ സുരക്ഷയെ മോശമായി ബാധിക്കുമെന്നും ലിബെര്‍മാന്‍ പറഞ്ഞു. ഹമാസുമായി ദീര്‍ഘനാളത്തെ വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥത വഹിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ലിബെര്‍മാന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണ് പാര്‍ലമെന്റില്‍ നെതന്യാഹു സര്‍ക്കാരിനുള്ളത്. തല്‍ക്കാലം പ്രതിരോധ വകുപ്പ് നെതന്യാഹു തന്നെ കൈകാര്യം ചെയ്യും. എന്നാല്‍, പ്രതിരോധമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള ഘടക കക്ഷി ഭീഷണി മുഴക്കിയിട്ടുമുണ്ട്.

ഗാര്‍ഹിക പീഡനം: ട്രംപിനെതിരെ ആരോപണം ഉന്നയിച്ച പോണ്‍ നടിയുടെ അഭിഭാഷകന്‍ അറസ്റ്റില്‍

ദീപാവലി ബുദ്ധരുടെയും സിഖുകാരുടെയും ജൈനന്മാരുടെയും ആഘോഷമെന്ന് ട്രംപ്; ഹിന്ദുക്കൾ എവിടെയെന്ന് സോഷ്യൽ മീഡിയ

“ഞങ്ങള്‍ രക്ഷിക്കാന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ നാസികളുടെ ഭാഷ പഠിക്കാന്‍ തുടങ്ങിയിരുന്നു”: മക്രോണിനോട് ട്രംപ്; അടി മുറുകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍