UPDATES

വിദേശം

ഐക്യരാഷ്ട്ര സഭയില്‍ കൈകുഞ്ഞുമായി പങ്കെടുത്ത ആദ്യ ലോക നേതാവായി ജസിന്‍ഡ അര്‍ദന്‍!

നെല്‍സണ്‍ മണ്ടേല സമാധാന ഉച്ചകോടിയില്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് മൂന്നുമാസം പ്രായമുള്ള മകളുമായി അര്‍ദന്‍ എത്തിയത്.

കൈകുഞ്ഞുമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുത്ത ആദ്യ ലോക നേതാവായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ അര്‍ദന്‍ ചരിത്രം സൃഷ്ടിച്ചു. നെല്‍സണ്‍ മണ്ടേല സമാധാന ഉച്ചകോടിയില്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് മൂന്നുമാസം പ്രായമുള്ള മകളുമായി അര്‍ദന്‍ എത്തിയത്. അവര്‍ സംസാരിക്കുമ്പോള്‍ കുഞ്ഞിനെ നോക്കാന്‍ വേണ്ടി പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡും കൂടെയുണ്ടായിരുന്നു.

ജൂണ്‍ 21-നായിരുന്നു അര്‍ദന്‍ തന്റെ കുഞ്ഞായ നീവ് ടെ അരോഹക്ക് ജന്മം നല്‍കിയത്. ആറാഴ്ച പ്രസവാവധിയെടുത്ത് ആഗസ്റ്റ് ആദ്യവാരംതന്നെ ജോലിയില്‍ തിരികെപ്രവേശിക്കുകയും ചെയ്തു അര്‍ദന്‍. ന്യൂസീലന്‍ഡിന്റെ ഭരണ നിര്‍വ്വഹണമാണോ 17 മണിക്കൂര്‍ വിമാനയാത്രയ്ക്ക് മകളെ കൊണ്ടുപോകുന്നതിനാണോ കൂടുതല്‍ ബുദ്ധിമുട്ട് എന്ന ഒരു അമേരിക്കന്‍ മാധ്യമത്തിന്റെ ചോദ്യത്തോട് ‘ആ സമയത്ത് രണ്ടും ഒരുപോലെയാണ് തോന്നിയത്’ എന്നാണ് ഹാസ്യാത്മകമായി അവര്‍ പ്രതികരിച്ചത്. രക്ഷാകര്‍തൃത്വവും പ്രധാനമന്ത്രിപദവും താന്‍ പ്രതീക്ഷിച്ചതുപോലെയാണെങ്കിലും നീവുമോത്തുള്ള സന്തോഷം തന്റെ എല്ലാ പ്രതീക്ഷകളേയും കവച്ചുവക്കുന്നതാണെന്നും ജസിന്‍ഡ അര്‍ദന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ആയയേയും കൂടെക്കൂട്ടാമെന്ന ചട്ടം ന്യൂസിലന്‍ഡ് കഴിഞ്ഞ ആഴ്ചയാണ് കൊണ്ടുവന്നത്. ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. എന്നാല്‍ ഗെയ്‌ഫോര്‍ഡിന്റെ എല്ലാ ചെലവുകളും അവര്‍ സ്വയം വഹിക്കും. അദ്ദേഹത്തിന് ന്യൂയോര്‍ക്കില്‍ മറ്റുചില ഔദ്യോഗിക പരിപാടികള്‍കൂടെ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് അര്‍ദന്‍ പറയുന്നു. ന്യൂസിലന്‍ഡിലെ ഒരു ടെലിവിഷന്‍ അവതാരകനാണ് ഗെയ്‌ഫോര്‍ഡ്.

പതിനാറാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; 32 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറഞ്ഞ് മോഡല്‍ പത്മലക്ഷ്മി

ഇങ്ങനെയുള്ള വള്ളിക്കെട്ടുകളുണ്ടെങ്കില്‍ കെസിബിസിയിലേക്ക് ചാട്ടവാറുമായി വിശ്വാസികളെത്താന്‍ അധികകാലം വേണ്ടിവരില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍