UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു

ഇന്ത്യക്കാരനായതിനാല്‍ വംശീയവെറി മൂത്താണ് അക്രമി കൊല നടത്തിയതെന്ന് സംശയിക്കുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. ബ്രന്‍ഡിഡ്ജിലായിരുന്നു സംഭവം. ഷാര്‍ജയില്‍ 52 വര്‍ഷമായി ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍.

പ്രദേശത്തെ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കാരനായതിനാല്‍ വംശീയവെറി മൂത്താണ് അക്രമി കൊല നടത്തിയതെന്ന് സംശയിക്കുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഡാവന്‍പോര്‍ട് പ്രതികരിച്ചത്.

നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍ സംസ്‌കരിക്കും.

Read: കറുത്തവംശജര്‍ കൂടുതലുള്ള മേരിലാന്‍ഡ് ‘എലി ശല്യം ബാധിച്ച നാട്, വംശീയ അധിക്ഷേപവുമായി വീണ്ടും ട്രംപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍