UPDATES

വിദേശം

ഡിസ്നിയിലെ നിയമങ്ങള്‍ തെറ്റിച്ചതിന് ബരാക് ഒബാമയെയും പുറത്താക്കിയിട്ടുണ്ട്

‘നിയമം തെറ്റിയ്ക്കാത്തിടത്തോളം കാലം ഒബാമയ്ക്ക് ഇവിടേക്ക് സ്വാഗതം’- എന്നാണ് നിലവിലെ ഡിസ്നി സിഇഒ ആയ ബോബ് ഐഗര്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചത്

കഴിഞ്ഞ ആഴ്ചയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ കാലിഫോര്‍ണിയയിലെ അനാഹെമില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയത്. തെക്ക് കാലിഫോര്‍ണിയ നഗരത്തില്‍ മുന്‍പ് നടത്തിയ ഒരു സന്ദര്‍ശനത്തെ പറ്റിയും ഡിസ്നി ലാന്‍ഡില്‍ നിന്ന് തന്നെയും സുഹൃത്തുക്കളെയും പുറത്താക്കിയതിനെക്കുറിച്ചും റാലിയുടെ ഭാഗമായുള്ള പ്രസംഗത്തില്‍ അദ്ദേഹം പങ്കുവെച്ചു.

”ഞാന്‍ ഇവിടെ ഡേറ്റിംഗിന് വന്നതായിരുന്നു. പറയുമ്പോള്‍ എനിക്ക് ചമ്മലുണ്ട്. ഞങ്ങളില്‍ ചിലര്‍ ഇവിടെ ചെറുവള്ളത്തില്‍ ഇരുന്ന് പുക വലിക്കുകയായിരുന്നു. അപ്പോള്‍ ഡിസ്നിയിലെ രണ്ട് പോലീസ് ഓഫീസര്‍മാരെത്തി നഗരത്തിന് പുറത്ത് കൊണ്ടു പോയി വിട്ടു’ ഒരു ചെറു ചിരിയോടെ ഒബാമ റാലിയില്‍ ഉള്ള ആളുകളോട് പറഞ്ഞു. ഇത് കാലിഫോര്‍ണിയ ആണ്. ഇവിടെ ആളുകള്‍ പുക വലിക്കാന്‍ സിഗരറ്റ് മാത്രമല്ല ഉപയോഗിക്കുന്നത് എന്നറിയാം, എന്നാല്‍ തങ്ങള്‍ സിഗരറ്റാണ് വലിച്ചതെന്നും ഒബാമ വ്യക്തമാക്കി.

‘നിയമം തെറ്റിയ്ക്കാത്തിടത്തോളം കാലം ഒബാമയ്ക്ക് ഇവിടേക്ക് സ്വാഗതം’- എന്നാണ് നിലവിലെ ഡിസ്നി സിഇഒ ആയ ബോബ് ഐഗര്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചത്.. അനാഹെമിലെ റാലിയില്‍ ഒബാമ പറഞ്ഞ കഥ സത്യമാണ്. എന്നാല്‍ അത് അദ്ദേഹത്തിന്റെ കോളേജ് കാലഘട്ടത്തിലാണ് ഡിസ്നിയിലെ റൈഡില്‍ കയറിപ്പോള്‍ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതെന്നും ഐഗര്‍ ട്വീറ്റ് ചെയ്തു.

‘ഒബാമ ഓക്സിഡെന്റല്‍ കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ ഡിസ്നിയുടെ സിഇഒ അല്ലായിരുന്നു. അദ്ദേഹം പ്രസിഡന്റ് ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കില്ലായിരുന്നു.’ – അന്നത്തെ ഡിസ്നി സിഇഒ മൈക്കല്‍ എസ്നെര്‍ പറഞ്ഞു.

തന്റെ പുകവലി ശീലം നിര്‍ത്താനായി ഒബാമ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡിസ്നിയില്‍ പോയി സിഗരറ്റ് വലിക്കണമെന്ന് തോന്നിയാല്‍ അത് സാധ്യമാകും. കാരണം അവിടെ നിരവധി സ്മോക്കിംഗ് ഏരിയകള്‍ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍