UPDATES

വിദേശം

യു.എസിലെ ആദ്യ വനിത സ്ഥാനപതിയായി റീമ ബിന്‍ത് ബന്‍ദാര്‍ രാജകുമാരിയെ സൗദി അറേബ്യ പ്രഖ്യാപിച്ചു

റീമ ബിന്‍തിന്റെ പിതാവ് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ അല്‍സൗദ് 1983 മുതല്‍ 2005 വരെ യു.എസിലെ സൗദി സ്ഥാനപതിയായിരുന്നു.

റീമ ബിന്‍ത് ബന്‍ദാര്‍ അല്‍ സൗദി രാജകുമാരിയെ യു.എസിലെ തങ്ങളുടെ അടുത്ത സ്ഥാനപതിയായി സൗദി അറേബ്യ പ്രഖ്യാപിച്ചു. യുഎസില്‍ സ്ഥാനപതിയാകുന്ന ആദ്യ സൗദി വനിതയായിരിക്കുകയാണ് റിമ ബിന്‍ത് ബന്‍ദാര്‍. നിലവിലെ സ്ഥാനപതി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി ഉപപ്രതിരോധമന്ത്രിയായതോടെ റീമ ബിന്‍തിനെ സ്ഥാനപതിയായി നിയമിച്ചതായി ശനിയാഴ്ചയാണ് സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന രാജകുടുംബാംഗമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട റീമ ബിന്‍തിന്റെ പിതാവ് മുന്‍ സ്ഥാനപതിയായിരുന്നു. റീമ ബിന്‍തിന്റെ പിതാവ് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ അല്‍സൗദ് 1983 മുതല്‍ 2005 വരെ യു.എസിലെ സൗദി സ്ഥാനപതിയായിരുന്നു. യു.എസിലായിരുന്നു റീമ ബിന്‍തിന്റെ കുട്ടിക്കാലവും വിദ്യാഭ്യാസവും.

Read: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

.
ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മ്യൂസിയം സ്റ്റഡീസില്‍ ബിരുദം നേടിയ റീമ ബിന്‍തിന്‍ 2005-ല്‍ റിയാദില്‍ തിരിച്ചെത്തി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുള്ള റീമ ബിന്‍ത് റീടെയ്ല്‍ കമ്പനിയായ ഹാര്‍വെ നിക്കോളസ് റിയാദിന്റെ സിഇഒയുമാണ്.

രാജ്യത്ത് ലിംഗ സമത്വത്തിനായി വാദിക്കുന്ന റീമ ബിന്‍ത് സൗദിയിലെ സ്ത്രീകളെ കായിക മേഖലകളിലേക്ക് എത്തിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്തനാര്‍ബുദത്തെപ്പറ്റി ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും റീമ ബിന്‍തന്‍ പങ്കാളിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍