UPDATES

വിദേശം

ചിലവ് ചുരുക്കല്‍: അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താമസിക്കുക അംബാസഡറുടെ വീട്ടില്‍

ജൂലായ് 21നാണ് ഇമ്രാന്‍ ഖാന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം തുടങ്ങുന്നത്.

യുഎസ് സന്ദര്‍ശനത്തിനെത്തുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വാഷിംഗ്ടണിലെ പാക് അംബാസഡറുടെ ഔദ്യോഗിക വസതിയില്‍. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ആഡംബര ഹോട്ടലിലെ താമസം ഒഴിവാക്കുന്നത് എന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലായ് 21നാണ് ഇമ്രാന്‍ ഖാന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം തുടങ്ങുന്നത്.

അതേസമയം യുഎസ് സീക്രട്ട് സര്‍വീസോ പ്രാദേശിക ഭരണകൂടമോ ഇമ്രാന്‍ ഖാന്റെ ഈ താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. സുരക്ഷ സംബന്ധിച്ച ആശങ്ക കാരണമാണ് യുഎസ് ഏജന്‍സികള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. വിദേശ നേതാവോ സര്‍ക്കാര്‍ പ്രതിനിധിയോ യുഎസിലെത്തിയാല്‍ അവരുടെ സുരക്ഷാചുമതല സീക്രട്ട് സര്‍വീസിനാണ്. വാഷിംഗ്ടണിലെ ട്രാഫിക് ചുമതല സിറ്റി അഡ്മിനിസ്‌ട്രേഷനും.

എല്ലാ വര്‍ഷവും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി നൂറോളം നേതാക്കള്‍ വാഷിംഗ്ടണിലെത്താറുണ്ട്. തലസ്ഥാന നഗരത്തെ സാധാരണ ജനജീവിതം തടസപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നത് ദേശീയ ഗവണ്‍മെന്റും സിറ്റി അഡ്മിനിസ്‌ട്രേഷനും ചേര്‍ന്നാണ്. വാഷിംഗ്ടണിലെ നയതന്ത്ര മേഖലയുടെ മധ്യ ഭാഗത്തായാണ് പാകിസ്താന്‍ അംബാസഡറുടെ ഔദ്യോഗിക വസതി. ഇന്ത്യയുടേയും തുര്‍ക്കിയുടേയും ജപ്പാന്റേയുമെല്ലാം എംബസികള്‍ സമീപത്താണ്.

പാക് പ്രധാനമന്ത്രി യുഎസ് ഉദ്യോഗസ്ഥരുമായും കോണ്‍ഗ്രസ് അംഗങ്ങളുമായും മാധ്യമങ്ങളുമായും മറ്റും വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അംബാസഡറുടെ വസതിയില്‍ ഇതിനെല്ലാം കബടി സ്വകര്യമില്ല. പാക് എംബിസിയിലെ വിരുന്ന് മണിക്കൂറുകളോളം വലിയ ഗതാഗതക്കുരുക്കുണ്ടാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍