പുട്ടാലം ജില്ലയിലെ കലാപത്തില്‍ 45കാരനാണ് കൊല്ലപ്പെട്ടത്.
ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുട്ടാലം ജില്ലയിലെ കലാപത്തില്‍ 45കാരനാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശാരിയാണ്. കാര്‍പ്പന്ററി വര്‍ക്ക് ഷോപ്പില്‍ ആയുധങ്ങളുമായെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. ഒരു പള്ളി തകര്‍ത്തിട്ടുണ്ട്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുസ്ലീങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും തീ വച്ചു. കൊളംബോയ്ക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് ജില്ലകളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും അശാന്തമായിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മുസ്ലീം തീവ്രവാദ സംഘടന കൊളംബോയിലേയും ബാട്ടിക്കലോവയിലേയും ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടത്തിയ സ്‌ഫോടന പരമ്പരയില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്ലീം സമുദായക്കാര്‍ക്ക് നേരെ വലിയ തോതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. പലരും വീട് വിട്ട് പലായനം ചെയ്യുന്ന അവസ്ഥയുണ്ടായി.