UPDATES

വിദേശം

കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം വീണ്ടും നശിപ്പിച്ചു

ഇന്നലത്തെ ആക്രമണത്തില്‍ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി നാലിന്റെ ആദ്യ ആക്രമണത്തിലും അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാള്‍ മാര്‍ക്‌സിന്റെ ശവകുടീരം രണ്ടാമതും നശിപ്പിച്ചു. ചുവന്ന സ്പ്രേ പെയിന്റില്‍ ഡോക്ട്രിന്‍ ഓഫ് ഹേറ്റ്, ആര്‍ക്കിടെക്ട് ഓഫ് ജെനൊസൈഡ് (വെറുപ്പിന്റെ സിദ്ധാന്തം, വംശഹത്യയുടെ ആസൂത്രകന്‍) എന്നിങ്ങനെയുള്ള അധിക്ഷേപങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് വിവരങ്ങള്‍ ചുറ്റിക കൊണ്ട് നശിപ്പിച്ചിരുന്നു.

അതേസമയം കാള്‍ മാര്‍ക്‌സ് സ്മാരകം ഇനിയൊരിക്കലും പഴയ പോലെയാകില്ല എന്നാണ് സെമിത്തേരിയുടെ സംരക്ഷണ ചുമതലയുള്ള ഫ്രണ്ട്‌സ് ഓഫ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് പറയുന്നത്. 2019ലും മാര്‍ക്‌സിന്റെ ശവകുടീരം നശിപ്പിക്കാന്‍ ചിലര്‍ താല്‍പര്യം കാണിക്കുന്നു എന്നത് അദ്ഭുതകരമാണ് എന്ന് സെമിത്തേരി സന്ദര്‍ശിച്ച മാക്‌സ് വെല്‍ ബ്ലോഫീല്‍ഡ് ദ ഗാര്‍ഡിയനോട് പറഞ്ഞു.

1881ല്‍ അന്തരിച്ച മാര്‍ക്‌സിന്റെ ഭാര്യ ജെന്നി വോണ്‍ വെസ്റ്റ്ഫാലന്റേയും 1883 മാര്‍ച്ച് 14ന് അന്തരിച്ച കാള്‍ മാര്‍ക്‌സിന്റേയും അടക്കമുള്ള ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. മാര്‍ക്‌സ് സ്മാരകം മാര്‍ക്‌സ് ഗ്രേവ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ്. ഇന്നലത്തെ ആക്രമണത്തില്‍ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി നാലിന്റെ ആദ്യ ആക്രമണത്തിലും അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍