UPDATES

വിദേശം

ഷീ ജിന്‍ പിങിന്റെ പുസ്തകം ഉദ്യോഗസ്ഥ സഖാക്കള്‍ വായിച്ചിരിക്കണം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്

നേരത്തെ ഷി ജിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ സിപിസിയുടെ 19-ാം പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാനും തീരുമാനിച്ചിരുന്നു.

മാവോ സെ ദൊങിന്റെ കാലത്തിന് ശേഷം ചൈനയില്‍ വ്യക്തിപൂജ വീണ്ടും ശക്തിപ്പെടുന്നതായുള്ള നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്കിടെ ഇത് ശരിവച്ചുകൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) പുതിയ നിര്‍ദ്ദേശം. ഭരണനിര്‍വഹണത്തെക്കുറിച്ച് പ്രസിഡന്റ്ും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ് തയാറാക്കിയ പുസ്തകം വാങ്ങി വായിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ഷിജിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘ഷി ജിന്‍പിങ്: ദ് ഗവേണന്‍സ് ഓഫ് ചൈന’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഈ മാസം ആദ്യമാണ് പുറത്തിറക്കിയത്. നേരത്തെ, ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ ചൈന തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്ന പുസ്തകം ഉദ്യോഗസ്ഥര്‍ വായിച്ചിരിക്കണമെന്ന ഉത്തരവ്.

നേരത്തെ ഷി ജിന്‍പിങ്ങിന്റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ സിപിസിയുടെ 19-ാം പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു. ജിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സെ ദൊങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്ന ഭരണഘടനാ ഭേദഗതിക്കാണ് അനുമതി നല്‍കിയത്. മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു ഇതുവരെ ഭരണഘടനയിലുണ്ടായിരുന്നത്. മുന്‍ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ അല്ലെങ്കില്‍ സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേര് ഭരണഘടനയിലില്ല. ഷീയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ, പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചുവര്‍ഷം കൂടി ഷീക്ക് തുടരാം. മൂന്നാം തവണയും പദവിയില്‍ തുടരാന്‍ വഴിയൊരുക്കുംവിധം ഷി ചട്ടഭേദഗതിക്ക് ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍