UPDATES

വിദേശം

ഖഷോഗിയുടെ വെട്ടിമുറിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മൂന്ന് പേര്‍ കൊണ്ടുപോകുന്നത് സിസിടിവിയിലെന്ന് റിപ്പോര്‍ട്ട്

രണ്ട് വലിയ കറുത്ത ബാഗുകളും അഞ്ച് സൂട്ട് കേസുകളുമാണ് കോണ്‍സുലേറ്റില്‍ നിന്ന് സമീപത്തുള്ള കോണ്‍സല്‍ ജനറലിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തുര്‍ക്കി ചാനല്‍ സി ടെലിവിഷന്‍ ആണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസുകളും ബാഗുകളുമായി നീങ്ങുന്ന മൂന്ന് പേരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഖഷോഗിയുടെ മൃതദേഹ ഭാഗങ്ങളാണ് എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വലിയ കറുത്ത ബാഗുകളും അഞ്ച് സൂട്ട് കേസുകളുമാണ് കോണ്‍സുലേറ്റില്‍ നിന്ന് സമീപത്തുള്ള കോണ്‍സല്‍ ജനറലിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്.

വിവാഹാവശ്യത്തിനുള്ള രേഖകള്‍ക്കായി ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി കോണ്‍സുലേറ്റിലെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരോപണവിധേയനായ സംഭവം അന്താരാഷ്ട്ര സമൂഹത്തില്‍ സൗദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സല്‍മാനെ നിശിതമായി വിമര്‍ശിച്ചിരുന്ന ഖഷോഗിയെ 15 അംഗ സൗദി ദൗത്യസംഘമാണ് വധിച്ചത് എന്നാണ് തുര്‍ക്കിയുടെ ആരോപണം. ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കി ആസിഡില്‍ ലയിപ്പിച്ചു എന്നൊരു വാദവും നേരത്തെ തുര്‍ക്കി ഉയര്‍ത്തിയിരുന്നു. കുറ്റക്കാരെന്ന് സംശയിക്കുന്നവരെ വിട്ടുതരണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും സൌദി ഇത് തള്ളുകയായിരുന്നു.

കോണ്‍സുലേറ്റില്‍ കടന്നയുടന്‍ ഖഷോഗിയുടെ കഴുത്ത് ഞെരിച്ചു, വെട്ടി തുണ്ടം തുണ്ടമാക്കി

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍