UPDATES

വിദേശം

എഫ് 16 വിമാനങ്ങള്‍ പാകിസ്താന്‍ ദുരുപയോഗം ചെയ്തതായി ഇന്ത്യയുടെ പരാതി; അമേരിക്ക വിശദീകരണം തേടി

യുഎസില്‍ നിന്ന് പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒപ്പ് വച്ച യൂസര്‍ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പാകിസ്താന്‍ ലംഘിച്ചെന്ന പരാതിയാണ് പരിശോധിക്കുന്നത്.

എഫ് 16 യുദ്ധ വിമാനങ്ങള്‍ ദുരുപയോഗം ചെയ്തതായുള്ള ഇന്ത്യയുടെ പരാതിയില്‍ അമേരിക്ക പാകിസ്താനോട് വിശദീകരണം തേടി. യുഎസില്‍ നിന്ന് പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒപ്പ് വച്ച യൂസര്‍ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ പാകിസ്താന്‍ ലംഘിച്ചെന്ന പരാതിയാണ് പരിശോധിക്കുന്നത്. യുഎസ് വിദേശകാര്യ വകുപ്പാണ് (സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്) ഇക്കാര്യം അറിയിച്ചത്.

ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് എഫ് 16 വിമാനങ്ങള്‍ കൊണ്ടാണ് എന്നാണ് ഇന്ത്യന്‍ വ്യോമസേന പറയുന്നത്. ഒരു എഫ് 16 വിമാനം വെടിവച്ചിട്ടതായും ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടേ ഇല്ല എന്നും നിയന്ത്രണരേഖ ലംഘിക്കാതെയാണ് ആക്രമണം നടത്തിയത് എന്നുമാണ് പാകിസ്താന്റെ വാദം. ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നതിനായി ആംറാം എയര്‍ ടു എയര്‍ മിസൈലിന്റെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

രജൗരി, സുന്ദര്‍ബനി മേഖലകളില്‍ പാക് എഫ് 16 വിമാനങ്ങള്‍ കടന്നതായി റഡാറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പറയുന്നു. മിഗ് 21, സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളെ ഇവയെ നേരിടാനായി ഇന്ത്യ നിയോഗിച്ചിരുന്നു. ഇത്തരത്തിലാണ് ഒരു മിഗ് വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും ഇതിന്റെ പൈലറ്റായ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇന്ത്യന്‍ ആര്‍മി കേന്ദ്രങ്ങളില്‍ പാക് എഫ് 16 ബോംബിട്ടതായി ഇന്ത്യന്‍ സേന പറയുന്നു. ബ്രിഗേഡ് ഹെഡ്ക്വാര്‍ടേഴ്‌സ്, ബറ്റാലിയന്‍ ഹെഡ്ക്വാര്‍ടേഴ്‌സ് ഇവയെ്ല്ലാം പാക് സേന ലക്ഷ്യം വച്ചു. നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന് മറുപടിയായി ആയിരുന്നു ഇത്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ആയിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം.

ഈ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് – യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. വിദേശരാജ്യങ്ങളുമായുള്ള സൈനിക കരാറുകളിലെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പ്രതിരോധ വകുപ്പ് വക്താവ് ലെഫ്.കേണല്‍ കോണ്‍ ഫോക്‌നര്‍ പറഞ്ഞു. പെന്റഗണിന്റെ ഡിഫന്‍സ് സെക്യൂരിറ്റി ആന്‍ഡ് കോ – ഓപ്പറേഷന്‍ എജന്‍സി വ്യവസ്ഥ പ്രകാരം എഫ് 16 വിമാനങ്ങള്‍ ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ക്ക് മാത്രമേ പാകിസ്താന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു ഡസനോളം നിയന്ത്രണങ്ങളാണ് എഫ് 16 ഉപയോഗവുമായി ബന്ധപ്പെട്ട് പാകിസ്താന് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍