UPDATES

വിദേശം

പ്രക്ഷോഭകാരി ഇനി പ്രധാനമന്ത്രി: നിക്കോള്‍ പഷ്‌നിയന്‍ അര്‍മേനിയയെ നയിക്കും 

രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഫലമായി പ്രധാനമന്ത്രി സെര്‍സ് സര്‍ഗസ്യാന്‍ രാജിവച്ചതിനെ തുടര്‍ന്ന നടന്ന വോട്ടെടുപ്പിലാണ് പ്രതിപക്ഷ നേതാവായിരുന്ന നിക്കോള്‍ പഷ്‌നിയാനെ പുതിയ പ്രധാമന്ത്രിയായി തിരഞ്ഞെടുത്തത്.

അര്‍മേനിയന്‍ ഭരണകൂടത്തിനെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നിക്കോള്‍ പഷ്‌നിയന്‍ ഇനി രാജ്യത്തെ നയിക്കും. രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഫലമായി പ്രധാനമന്ത്രി സെര്‍സ് സര്‍ഗസ്യാന്‍ രാജിവച്ചതിനെ തുടര്‍ന്ന നടന്ന വോട്ടെടുപ്പിലാണ് പ്രതിപക്ഷ നേതാവായിരുന്ന നിക്കോള്‍ പഷ്‌നിയാനെ പുതിയ പ്രധാമന്ത്രിയായി തിരഞ്ഞെടുത്തത്. 42 വോട്ടുകള്‍ക്കെതിരേ 59 വോട്ടുകളാണ് പഷ്‌നിയാന് ലഭിച്ചത്. മുന്‍ സോവിയറ്റ് റിപ്ലബിക് ആയ അര്‍മേനിയയില്‍ ‘വൈലറ്റ് വിപ്ലവം’ എന്നറിയപ്പെട്ട, പഷ്‌നിയാനന്‍ നേതൃത്വം നല്‍കിയ അക്രമരഹിത പ്രക്ഷോഭംം വ്യാപക ജനസമ്മതി പിടിച്ചുപറ്റിയതോടെ രണ്ടാഴ്ച മുമ്പാണ് സെര്‍സ് സര്‍ഗസ്യാന്‍ സ്ഥാനമൊഴിഞ്ഞത്. മാര്‍ച്ച് 31ന് പ്രക്ഷോഭം തുടങ്ങിയതോടെ 42കാരനായ പഷ്‌നിയാനന്റെ ജനസമ്മതിയില്‍ വന്‍ ഉയര്‍ച്ച ഉണ്ടാവുകയായിരുന്നു.

രാജ്യത്ത് ദാരിദ്ര്യത്തേയും അഴിമതിയേയും കുറിച്ച് സംസാരിച്ചാണ് പഷ്‌നിയാന്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. 1990കളില്‍ അര്‍മേനിയന്‍ ഭരണാധികാരികള്‍ക്കിടയിലെ ഭിന്നത ചൂണ്ടിക്കാട്ടിയതുമായി ബന്ധപ്പെട്ട് മുന്‍ പത്രാധിപര്‍ കൂടിയായ പഷ്‌നിയാന്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ദശാബ്ദക്കാലം അര്‍മേനിയന്‍ പ്രസിഡന്റായിരുന്ന മുന്‍ പ്രധാനമന്ത്രി സര്‍ഗസ്യാന്‍ നിയമ ഭേദഗതിയിലൂടെ പ്രധാമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍