UPDATES

വിദേശം

മിസൈല്‍ പരീക്ഷണം ‘അമേരിക്കന്‍ ബാസ്റ്റഡുകള്‍’ക്കുള്ള സമ്മാനമെന്ന് കിം ജോങ് ഉന്‍!

ഈ വിഡ്ഢിത്തങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈന ഇടപെടണം- ട്രംപ്

കഴിഞ്ഞ ദിവസം ഉത്തരകൊറിയ തങ്ങളുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ‘അമേരിക്കന്‍ ബാസ്റ്റഡുകള്‍’ക്കുള്ള സമ്മാനമാണിതെന്ന് ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍പ്രതികരിച്ചുവെന്ന് എഎഫ്പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ശേഷിയുള്ളതുമാണ് ഈ മിസൈല്‍ എന്നാണ് ഉ.കൊറിയ അവകാശപ്പെടുന്നത്. 39 മിനിറ്റില്‍ 2802 കി.മീ ഉയരത്തിലെത്താനും മിസൈലിന് കഴിഞ്ഞുവെന്നും പറയുന്നു. പ്യോഗ്യാംഗില്‍ നിന്ന് 100കി.മീ അകലെ ജപ്പാന്‍ സമുദ്രാതിര്‍ത്തിയിലാണ് മിസൈല്‍പതിച്ചിരിക്കുന്നത്.

ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജൂലായ് ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് പ്രത്യേകം ചര്‍ച്ച നടത്താനൊരുങ്ങുന്നതിനിടെയാണ് വീണ്ടും മിസൈല്‍ പരീക്ഷണ അവകാശ വാദവുമായി ഉത്തരകൊറിയ പ്രതിരോധവിഭാഗം വന്നിരിക്കുന്നത്.

മിസൈല്‍ പരീക്ഷണം പുറത്തുവിട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്- ‘ഉ.കൊറിയ മറ്റൊരു മിസൈലും വിക്ഷേപിച്ചു. ഈ പയ്യന്‍ (കിം ജോങ് ഉന്‍) ജീവിതത്തില്‍ ഇന്നുവരെഎന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ? ഈ വിഡ്ഢിത്തങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈന ഇടപെടണം’ എന്നാണ്.

ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കണമെന്ന് അമേരിക്ക ആവിശ്യപ്പെട്ടിട്ടുണ്ട്. മിസൈല്‍ വിക്ഷേപണത്തെ അപലപ്പിച്ച് ഐക്യരാഷ്ട്ര സഭാതലവന്‍ ആന്റോണിയോ ഗുട്ടെറസ് എത്തിയിട്ടുണ്ട്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് ഈ നടപടി വിരുദ്ധമാണെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. റഷ്യയും ചൈനയും ഉ.കൊറിയയുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍