UPDATES

വിദേശം

യുഎസുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടി: ആണവായുധ പരീക്ഷണ കേന്ദ്രം ഉത്തരകൊറിയ നശിപ്പിക്കും; വിദേശ മാധ്യമങ്ങള്‍ക്ക് ക്ഷണം

പംഗ് യി റീ ന്യൂക്ലിയര്‍ ടെസ്റ്റ് സൈറ്റ് നശിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഉത്തരകൊറിയയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള പംഗ് യി റീ പരീക്ഷണകേന്ദ്രത്തിലാണ് സെപ്റ്റംബറിലെ ഏറ്റവും ശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമടക്കം ആറ് ടെസ്റ്റുകള്‍ നടത്തിയത്.

ക്ഷണിക്കപ്പെട്ട വിദേശ മാധ്യമ പ്രതിനിധികള്‍ക്ക് മുന്നില്‍ വച്ച് തങ്ങളുടെ ആണവായുധ പരീക്ഷണ കേന്ദ്രം നശിപ്പിക്കാന്‍ തീരുമാനിച്ചതായി ഉത്തരകൊറിയ. ജൂണില്‍ സിംഗപ്പൂരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ ചര്‍ച്ച നടത്താന്‍ പോകുന്നതിന് മുന്നോടിയായാണ് ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കുന്നത്. പംഗ് യി റീ ന്യൂക്ലിയര്‍ ടെസ്റ്റ് സൈറ്റ് നശിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.

മേയ് 23 മുതല്‍ 25 വരെയായിരിക്കും ഉത്തരകൊറിയന്‍ നടപടി. ഉത്തരകൊറിയയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള പംഗ് യി റീ പരീക്ഷണകേന്ദ്രത്തിലാണ് സെപ്റ്റംബറിലെ ഏറ്റവും ശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമടക്കം ആറ് ടെസ്റ്റുകള്‍ നടത്തിയത്. ആണവ പരീക്ഷണ കേന്ദ്രത്തിലെ ടണലുകള്‍ പൂര്‍ണമായും തകര്‍ക്കും. പ്രവേശന കവാടങ്ങള്‍ അടക്കും – ഉത്തരകൊറിയന്‍ വിദേശകാര്യ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, യുഎസ്, യുകെ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അനുമതി നല്‍കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍