UPDATES

വിദേശം

തീപ്പിടിത്തത്തിന് ശേഷം നോത്രദാം കത്തീഡ്രലിൽ ആദ്യ കുർബാന

നോത്രദാമിന്‍റെ പുനർനിർമ്മാണം നടന്നുവരികയാണ്

ലോകത്തെ ഞെട്ടിച്ച തീപ്പിടിത്തമുണ്ടായി രണ്ടുമാസത്തിനുശേഷം പാരീസിലെ വിശ്വപ്രസിദ്ധമായ നോത്രദാം കത്തീഡ്രലിൽ ആദ്യ കുർബാന നടന്നു. സുരക്ഷാ കാരണങ്ങളാൽ മുപ്പതോളം പേരെ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. ഒരു കത്തോലിക്കാ ചാനൽ യൂടൂബിലൂടെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

കത്തീഡ്രലിനകത്തെ പ്രത്യേക ചാപ്പലില്‍ വെച്ചാണ് കുര്‍ബാന നടത്തിയത്. തീപിടുത്തത്തില്‍ കത്തിച്ചാമ്പലായ പള്ളിയുടെ ദൃശ്യങ്ങളും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

നോത്രദാമിന്‍റെ പുനർനിർമ്മാണം നടന്നുവരികയാണ്. 150 ഓളം ആളുകൾ ഇപ്പോൾ നിര്‍മ്മാണ ജോലി ചെയ്യുന്നുണ്ട്. ‘കത്തീഡ്രൽ ഇപ്പോഴും ദുർബലാവസ്ഥയില്‍ തന്നെയാണ്. പ്രധാന കമാനങ്ങളൊന്നും അപകടഭീഷണിയെ അതിജീവിച്ചിട്ടില്ല. അവ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാം’- സാംസ്കാരിക മന്ത്രി ഫ്രാങ്ക് റിസ്റ്റർ പറഞ്ഞു.

പുനർനിർമ്മാണത്തിനുള്ള സംഭാവനകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, 950 മില്യൺ ഡോളര്‍ വാഗ്ദാനം ചെയ്തതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

പാരീസിലെ അതിരൂപത ബിഷപ്പായ മൈക്കൽ ഓപെറ്റിറ്റിന്‍റെ നേതൃത്വത്തിലാണ് കുര്‍ബാന നടന്നത്. ദുരന്തത്തെക്കുറിച്ച് അദ്ദേഹം പരോക്ഷമായി മാത്രം പരാമര്‍ശം നടത്തുകയുണ്ടായി. കത്തീഡ്രലിലെ അൾത്താര പ്രതിഷ്ഠിച്ചതിന്‍റെ വാർഷികദിനമായതിനാലാണ് ജൂൺ 16 ആദ്യ കുർബാനയ്ക്കായി തിരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കാറുണ്ട്.

13-ാം നൂറ്റാണ്ടിലാണ് ഗോഥിക് വാസ്‍തുവിദ്യയിൽ പള്ളി പണികഴിപ്പിച്ച പള്ളിയാണ് നോത്രദാം കത്തീഡ്രല്‍. ഏപ്രില്‍ പതിനഞ്ചിനാണ് പള്ളിക്ക് തീ പിടിച്ചത്. നോത്രദാമിന്റെ പ്രധാനഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കത്തീഡ്രൽ പുനർനിർമിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

പുനർനിർമാണത്തിനായി ഫ്രാൻസിലെ ശതകോടീശ്വരന്മാർ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read More: ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍