UPDATES

വിദേശം

മലേഷ്യയില്‍ 92കാരന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം അധികാരത്തിലേയ്ക്ക്; അവസാനിച്ചത് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ അധികാരക്കുത്തക

കഴിഞ്ഞ 60 വര്‍ഷമായി ബരിസാന്‍ നാഷണല്‍ അഥവാ നാഷണല്‍ ഫ്രണ്ടിന്റെ ഭാഗമായുള്ള നജീബിന്റെ പാര്‍ട്ടിയാണ് മലേഷ്യയില്‍ അധികാരത്തില്‍.

മലേഷ്യയില്‍ ഗവണ്‍മെന്റ് ഫണ്ട് തട്ടി വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്കിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ പൊതുതിരഞ്ഞെടുപ്പില്‍ തോറ്റു. 92കാരനായ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് നയിച്ച സഖ്യമാണ് നജീബിന്റെ പാര്‍ട്ടിയെ തോല്‍പ്പിച്ച് ശക്തമായ തിരിച്ചുവന്നത്. 112 സീറ്റാണ് പ്രതിപക്ഷം നേടിയത്. ഒരു രാജ്യത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ലോക റെക്കോര്‍ഡ് ഇനി മഹാതിര്‍ മുഹമ്മദിന് സ്വന്തം.

22 വര്‍ഷം രാജ്യത്തെ നയിച്ചിട്ടുള്ള മഹാതിര്‍ നേരത്തെ 78ാം വയസിലാണ് അധികാരമൊഴിഞ്ഞത്. പിന്നീട് അഴിമതി ആരോപണം ഉന്നയിച്ച് നജീബ് റസാകിന്റെ പാര്‍ട്ടി വിടുകയും മലേഷ്യന്‍ യുണൈറ്റഡ് ഇന്‍ഡിജെനസ് പാര്‍ട്ടി (പിപിബിഎം) രൂപീകരിക്കുകയുമായിരുന്നു. ഈ ജൂലായില്‍ മഹാതിറിന് 93 വയസ് തികയും. കഴിഞ്ഞ 60 വര്‍ഷമായി ബരിസാന്‍ നാഷണല്‍ അഥവാ നാഷണല്‍ ഫ്രണ്ടിന്റെ ഭാഗമായുള്ള നജീബിന്റെ പാര്‍ട്ടിയാണ് മലേഷ്യയില്‍ അധികാരത്തില്‍. 2009ലാണ് നജീബ് റസാക് പ്രധാനമന്ത്രിയായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍