UPDATES

വിദേശം

പാകിസ്താനില്‍ ‘പ്രതിപക്ഷ അടവുനയം’: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ കൈകോര്‍ത്ത് പിപിപിയും പിഎംഎല്ലും

ഇമ്രാന്‍ ഖാന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുകയാണെങ്കില്‍ പിടിഐ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്ത് യോജിച്ച് പ്രവര്‍ത്തിക്കാനും ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന ഇമ്രാന്‍ ഖാന്റെ പിടിഐയ്ക്ക് (പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ്) മുന്നില്‍ വഴിതടഞ്ഞുകൊണ്ട് രണ്ടാമത്തേയും മൂന്നാമത്തേയും വലിയ പാര്‍ട്ടികളും പരമ്പരാഗത രാഷ്ട്രീയ ശക്തികളുമായ പാകിസ്താന്‍ മുസ്ലീം ലീഗ് നവാസും (പിഎംഎല്‍എന്‍) പിപിപിയും (പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി). സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാനാണ് നീക്കം. ഇമ്രാന്‍ ഖാന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുകയാണെങ്കില്‍ പിടിഐ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്ത് യോജിച്ച് പ്രവര്‍ത്തിക്കാനും ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

272 അംഗ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കില്ല. 115 സീറ്റാണ് അവര്‍ക്ക് കിട്ടിയത്. കേവലഭൂരിപക്ഷത്തിന് 137 സീറ്റ് വേണം. പിഎംഎല്ലിന് 64 സീറ്റും പിപിപിയ്ക്ക് 43 സീറ്റുമാണുള്ളത്. സൈന്യം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി പിഎംഎല്ലും പിപിപിയും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളയുന്നതായാണ് പിഎംഎല്‍ അറിയിച്ചത്. പാകിസ്താന്‍ രാഷ്ട്രീയത്തില്‍ അധികാരത്തില്‍ മാറിമാറി വന്നിരുന്ന ചിരവൈരികളായ കക്ഷികളാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്നും ബിലാവല്‍ ഭൂട്ടോയുടെ പിപിപിയും. 1996ല്‍ രൂപീകരിച്ച പിടിഐ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി ഏറ്റവും വലിയ കക്ഷിയായി മാറി അധികാരത്തിനടുത്തെത്തുന്നത്.

ഇതൊരു മഞ്ഞുരുകലിന്റെ തുടക്കമാണെന്ന് പിഎംഎല്‍ നേതാവ് മുഷാഹിദ് ഹുസൈന്‍ സയിദ് അഭിപ്രായപ്പെട്ടു. മുന്‍ സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. അതേസമയം പാര്‍ലമെന്റ ബഹിഷ്‌കരിക്കണമെന്ന ആവശ്യം എംഎംഎ (മുതാഹിദ മജിലിസ് ഇ അമല്‍) ആവശ്യപ്പെടുന്നുണ്ടെങ്കിലും പിപിപി ഇതിനനുകൂലമല്ല. പിഎംഎല്ലും പിപിപിയും 12 സീറ്റുള്ള എംഎംഎയും ചേര്‍ന്നാല്‍ 119 സീറ്റായി. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അടക്കമുള്ളവര്‍ പിഎംഎല്ലുമായുള്ള ചര്‍ച്ചയ്ക്കുള്ള പിപിപി സംഘത്തിലുണ്ട്. പിഎംഎല്‍ ഭാഗത്ത് മറ്റൊരു മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസി അടക്കമുള്ളവരാണിത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകളിലെ നിലപാട് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നാണ് ഇരു പാര്‍ട്ടികളും പറയുന്നത്.

2002ല്‍ ജനറല്‍ പര്‍വേസ് മുഷറഫിന്റെ പട്ടാള ഭരണത്തിനിടെ നടന്ന തിരഞ്ഞെടുപ്പിലാണ് ഇതിനുമുമ്പ് പിഎംഎല്ലും പിപിയും യോജിച്ചത് – നവാബ്‌സാദ നസറുള്ള ഖാന്റെ നേതൃത്വത്തില്‍ അലൈന്‍സ് ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് ഡെമോക്രസി (എആര്‍ഡി) എന്ന പേരില്‍. ശക്തമായ പ്രതിഷേധമാണ് പട്ടാള ഭരണകൂടത്തിനെതിരെ പ്രതിപക്ഷം അന്ന് പാര്‍ലമെന്റില്‍ നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍