UPDATES

വിദേശം

സ്‌ഫോടനങ്ങളില്‍ വിറച്ച് പാകിസ്താന്‍: കൊല്ലപ്പെട്ടത് 132 പേര്‍; ബലോചിസ്താനിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ചാവേര്‍ ആക്രമണം

ബലോചിസ്താനിലെ മസ്തൂംഗില്‍ മാത്രം 128 പേരാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 150നടുത്ത് പേര്‍ക്ക് ഇവിടെ പരിക്കേറ്റു. ബിഎപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സ്‌ഫോടനം.

ജൂലായ് 25ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാകിസ്താനിലെ ബലോചിസ്താനിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും വന്‍ സ്‌ഫോടനങ്ങള്‍. രണ്ട് സ്‌ഫോടനങ്ങളിലുമായി 132 പേര്‍ കൊല്ലപ്പെട്ടതായും 180നടുത്ത് പേര്‍ക്ക് പരിക്കേറ്റതായും ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ അധോസഭയായ ഖ്വാമി അസംബ്ലിയിലേയ്ക്കാണ് (നാഷണല്‍ അസംബ്ലി) തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബലോചിസ്താനിലെ മസ്തൂംഗില്‍ മാത്രം 128 പേരാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 150നടുത്ത് പേര്‍ക്ക് ഇവിടെ പരിക്കേറ്റു. ബിഎപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സ്‌ഫോടനം. മസ്തൂംഗ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തതായാണ് പാകിസ്താനിലെ മറ്റൊരു പ്രധാന ഇംഗ്ലീഷ് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ അടക്കം വിവിധ കക്ഷി നേതാക്കള്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍