UPDATES

വിദേശം

ചര്‍ച്ചകള്‍ തുടരാന്‍ ധാരണ; കിം ജോംഗ് ഉന്നിന് യുഎസിലേയ്ക്ക് ട്രംപിന്റെ ക്ഷണം

ചര്‍ച്ച യാഥാര്‍ത്ഥ്യമാക്കിയ ട്രംപിന് കിം ജോങ് ഉന്‍ നന്ദി പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് ഇരു നേതാക്കളും പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രം കുറിച്ച ചര്‍ച്ച സിംഗപ്പൂരില്‍പൂരില്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ തുടരാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് യുഎസ് – ഉത്തരകൊറിയ ചര്‍ച്ച നടന്നത്. ചര്‍ച്ച യാഥാര്‍ത്ഥ്യമാക്കിയ ട്രംപിന് കിം ജോങ് ഉന്‍ നന്ദി പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമാണിതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് ഇരു നേതാക്കളും പറഞ്ഞു. 1950ലെ കൊറിയന്‍ യുദ്ധത്തിനും ഇരു കൊറിയകളായുള്ള വിഭജനത്തിനും ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഉത്തരകൊറിയന്‍ ഭരണത്തലവനുമായി ചര്‍ച്ച നടത്തുന്നത്. ചരിത്രപരമായ ഹസ്തദാനം എന്നാണ് ബിബിസിയുടെ തലക്കെട്ട്‌.

ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണമാണ് ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ഉത്തരകൊറിയ തീരുമാനമെടുത്തിട്ടില്ല. പ്രധാന അണുബോംബ് പരീക്ഷണ കേന്ദ്രം വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ഉത്തരകൊറിയ നശിപ്പിച്ചിരുന്നു. ആക്രമണോത്സുകവും പ്രകോപനപരവമായ ആണവ പരിപാടികള്‍ നിയന്ത്രിക്കാനും ഏറ്റവും വലിയ ശത്രുവായിരുന്ന യുഎസുമായി സൗഹൃദമുണ്ടാക്കാനുള്ള ഉത്തരകൊറിയന്‍ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം സാമ്പത്തിക ഉപരോധത്തില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടല്‍ ഒഴിവാക്കുക എന്നതും മോചനം നേടുകയാണ്.

അതേസമയം തങ്ങള്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് തയ്യാറാകണമെങ്കില്‍ ദക്ഷിണകൊറിയയും യുഎസും ജപ്പാനും അതിന് തയ്യാറാകണമെന്നും ദക്ഷിണകൊറിയയില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ്. എന്നാല്‍ ഇത് യുഎസിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സമാധാന കരാര്‍ ഒപ്പിടാതിരുന്നതിനാല്‍ ദക്ഷിണകൊറിയയുമായി 1950 മുതല്‍ സാങ്കേതികമായി തുടര്‍ന്നിരുന്ന യുദ്ധം കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചിരുന്നു.

സമാധാനത്തിനുവേണ്ടി ചിയേഴ് പറയുന്ന മൂന്നു നേതാക്കള്‍; ഒരു മാംഗ സ്റ്റൈല്‍

ട്രംപും കിമ്മും ഹസ്തദാനം ചെയ്യുമ്പോള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് എന്തുചെയ്യുകയായിരുന്നു?

എന്തുകൊണ്ട് സിംഗപ്പൂരിലെ ഒറ്റപ്പെട്ട ‘ആനന്ദ ദ്വീപ്’ ട്രംപും കിമ്മും തിരഞ്ഞെടുത്തു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍