UPDATES

സോഷ്യൽ വയർ

പോസ് ചെയ്തത് സെല്‍ഫിക്ക്, പക്ഷേ… പെണ്‍കുട്ടികളുടെ ചുംബന ഫോട്ടോയില്‍ എല്‍ജിബിറ്റി വിരുദ്ധനായ മന്ത്രി കുടുങ്ങിയതിങ്ങനെ

മാറ്റൊ സില്‍വിനി സെല്‍ഫിക്ക് തയ്യാറെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു

ഇറ്റലിയുടെ എല്‍ജിബിറ്റി വിരുദ്ധനും, തീവ്ര വലതുപക്ഷ ആഭ്യന്തര മന്ത്രിയുമായ മാറ്റൊ സില്‍വിനിക്കൊപ്പം നിന്ന് പെണ്‍കുട്ടികള്‍ പരസ്പരം ചുംബിച്ചുകൊണ്ടെടുത്ത ഫോട്ടോ, ഫോട്ടോ ബോംബായി പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു.

കാള്‍ട്ടണിസെറ്റയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് സുഹൃത്തുക്കളായ ഗിയ പാരീസി, മാള്‍ഡെഡ് റിസ്സോ എന്നീ പെണ്‍കുട്ടികല്‍ മാറ്റൊ സില്‍വിനിയെ ഒരു സെല്‍ഫിക്കുവേണ്ടി സമീപിക്കുന്നത്. മാറ്റൊ സില്‍വിനി സെല്‍ഫിക്ക് തയ്യാറെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടികള്‍ പരസ്പരം ചുംബിക്കുകയായിരുന്നു.

എല്‍ജിബിറ്റിക്കും, ഫെമിനിസത്തിനും, ഗര്‍ഭഛിദ്രത്തിനും എതിരായി നടന്ന ലോക കുടുംബ കോണ്‍ഗ്രസിന് (ഡബ്ലുസിഎഫ്) മാറ്റൊ സില്‍വിനി മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരുന്നു. അച്ഛനും, അമ്മയുമില്ലാത്ത കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ നോക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണെന്നും അതിനാല്‍ ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് കുറ്റകൃത്യമാണെന്നും മാറ്റൊ സില്‍വിനി മുന്‍പ് പറഞ്ഞിരുന്നു. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗിയപാരിസി ട്വിറ്റര്‍ വഴിയാണ് സില്‍വിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അറിയിക്കുവാന്‍ തങ്ങള്‍ എല്ലാത്തരം മാധ്യമങ്ങളും ഉപയോഗിക്കുമെന്നും, മന്ത്രിമാര്‍ ഉപയോഗിക്കുന്ന മാധ്യമങ്ങളിലൂടെ തന്നെയാണ് തങ്ങള്‍ അവരെ വിമര്‍ശിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഫോട്ടോ ഗിയപാരിസി പോസ്റ്റ് ചെയ്തത്.

ഈ ഫോട്ടോ ട്വിറ്ററിലൂടെ വൈറലായതിനു പിന്നാലെ മാറ്റൊ സില്‍വിനി പെണ്‍കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ഫോട്ടോ റീട്വിറ്റ് ചെയ്യുകയുമുണ്ടായി.

View this post on Instagram

Ciao amico @matteosalviniofficial

A post shared by Gaia Parisi (@gaiaparr) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍