UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഴക്കന്‍ റഷ്യയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി, നിക്ഷേപ സാധ്യതകള്‍ പുടിനുമായി ചര്‍ച്ച ചെയ്യും

ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തിലെ പങ്കാളിത്തമടക്കമാണ് മോദിയുടെ യാത്ര അണ്ടയിലുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. വ്‌ളാദ്‌സ്‌റ്റോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മോദി എത്തിയത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മോദിയെ സ്വീകരിച്ചു. ചൈനയോടും ഉത്തര കൊറിയയോടും അടുത്തുകിടക്കുന്ന, കിഴക്കന്‍ റഷ്യയിലെ തുറമുഖ നഗരമാണ് വ്‌ളാദിവോസ്‌റ്റോക്ക്.

പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി ചര്‍ച്ച നടത്തും. ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തിലെ പങ്കാളിത്തമടക്കമാണ് മോദിയുടെ യാത്ര അണ്ടയിലുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. മോദിയുടെ മൂന്നാം റഷ്യന്‍ സന്ദര്‍ശനമാണിത്. ഇതാദ്യമായാണ് കിഴക്കന്‍ റഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്.

വ്‌ളാദിവോസ്‌റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തില്‍ മുഖ്യാതിഥിയായാണ് മോദി പങ്കെടുക്കുന്നത്. മറ്റ് നേതാക്കളുമായും ചര്‍ത് നടത്തുമെന്നും ഇന്ത്യന്‍ വ്യവസായ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് മോദി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍