UPDATES

വിദേശം

യൂറോപ് എന്തുകൊണ്ട് പോളണ്ടിനെ തൊട്ടുകളിക്കുന്നു?

പോളണ്ടും അതുപോലുള്ള ഇ യുവിലെ ജനപ്രിയ, പരമാധികാര ഗവണ്‍മെന്റുകളും യൂണിയന്റെ അടിസ്ഥാന ജനാധിപത്യ, നിയമവാഴ്ച മൂല്യങ്ങളെ അവഗണിക്കുന്നു എന്ന ആശങ്കകൾക്കിടയിലാണ് ബ്രസൽസിന്റെ നടപടി

തങ്ങളുടെ സുപ്രീം കോടതിയുടെ സ്വാതന്ത്ര്യം ലംഘിച്ചതിന് യൂറോപ്യൻ യൂണിയൻ പോളണ്ടിനെ അതിന്റെ പരമോന്നത കോടതി മുമ്പാകെ എത്തിച്ചിരിക്കുന്നു. ബ്രസൽസും (ഇയു തലസ്ഥാനം) യൂറോപ്പിലെ ജനപ്രിയ ഗവണ്‍മെന്റുകളും തമ്മിലുള്ള ഏറ്റവും പുതിയ ഏറ്റുമുട്ടലാണിത്. പോളണ്ടും അതുപോലുള്ള ഇ യുവിലെ ജനപ്രിയ, പരമാധികാര ഗവണ്‍മെന്റുകളും യൂണിയന്റെ അടിസ്ഥാന ജനാധിപത്യ, നിയമവാഴ്ച മൂല്യങ്ങളെ അവഗണിക്കുന്നു എന്ന ആശങ്കകൾക്കിടയിലാണ് ബ്രസൽസിന്റെ നടപടി.

സുപ്രീം കോടതി ന്യായാധിപരുടെ വിരമിക്കൽ പ്രായം 70ൽ നിന്നും 65 ആക്കിയതിനാണ് പോളണ്ടിലെ വലതുപക്ഷ ഗവണ്‍മെന്റിനെ European Court of Justiceനു മുന്നിൽ എത്തിക്കുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ പറയുന്നു. പോളണ്ടിന്റെ നടപടി മുൻ ഗവണ്‍മെന്റുകളുടെ കാലത്ത് നിയമിച്ച ന്യായാധിപർ വേഗം വിരമിക്കാനും  വാഴ്സോയിലെ ഇപ്പോഴത്തെ നേതൃത്വത്തിന് ഇഷ്ടമുള്ളവരെ നിയമിക്കാനും വഴിയൊരുക്കും എന്നാണ് കരുതുന്നത്.

ഇ യു നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടാൽ ലക്സംബർഗ് ആസ്ഥാനമായ കോടതിക്ക് പോളണ്ടിന് മേൽ പിഴ ചുമത്താം. “കോടതിക്ക് മുന്നിൽ തങ്ങളുടെ നിയമപരമായ വാദങ്ങളെ പ്രതിരോധിക്കാൻ പോളണ്ട് സജ്ജമാണ്” എന്ന് വാർസോയിൽ പോളിഷ് ഗവണ്‍മെന്റ്‌
വക്താവ് പറഞ്ഞു.
 അഴിമതി തടയാനും ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ ശേഷിപ്പുകളുള്ള നീതിന്യായ സംവിധാനത്തിനെ ഉടച്ചുവാർക്കാനുമാണ് പരിഷ്‌കാരങ്ങൾ എന്ന് പോളിഷ് ഗവണ്‍മെന്റ്‌ ആവർത്തിക്കുന്നു. ക്രിസ്റ്റോഫ് റസാക്ക എന്ന സുപ്രീം കോടതി ന്യായാധിപ ബ്രസൽസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.  

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ജനാധിപത്യരാജ്യത്തിന് യോജിക്കുംവിധത്തിലുള്ള അവസ്ഥയിലേക്ക് മടങ്ങാനുള്ള തുടക്കമാണ് ഇതെന്ന് ഞാൻ തീർത്തും വിശ്വസിക്കുന്നു. പോളണ്ട് എങ്ങനെയായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു.

ഗുരുതരമായ അപായസാധ്യതകൾ

വിരമിക്കലുകൾ നേരത്തേയാക്കാൻ വാഴ്സോ ശ്രമിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വേഗമെടുക്കാൻ ഇ സി ജെയോട് ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പാക്കുന്നത് “പോളണ്ടിലെ നീതിന്യായ സംവിധാനത്തിനു അപരിഹാര്യമായ കുഴപ്പങ്ങൾ ഇതുണ്ടാക്കും എന്ന് കമ്മീഷൻ പറയുന്നു. അംഗരാജ്യങ്ങൾ കോടതി തീരുമാനങ്ങളെ പരസ്പരം മാനിക്കണമെന്ന ഇ യുവിന്റെ നിയമപരമായ ഇത്തരവിനെയും ഈ നീക്കം അവഗണിക്കുന്നു.

കക്ഷികൾക്ക് സ്വതന്ത്രവും നീതിപൂർവവുമായ വിചാരണ ഉറപ്പുനൽകാനുകുമോ എന്ന് സംശയമുണ്ടെങ്കിൽ പോളണ്ടിൽ നിന്നുള്ള അറസ്റ് വാറന്റുകൾ നിരസിക്കാൻ  ജൂലായിൽ ഇ സി ജെ,  ഇ യു രാജ്യങ്ങൾക്ക് അധികാരം നൽകിയിരുന്നു. ഇ യു കോടതിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് ഏപ്രിൽ 3-ലെ നിയമത്തെക്കുറിച്ച് നേരത്തെതന്നെ കമ്മീഷൻ പോളിഷ് അധികൃതർക്ക് മുന്നറിയിപ്പും നൽകി. “രണ്ട് സന്ദർഭങ്ങളിലും പോളിഷ് അധികൃതരുടെ പ്രതികരണം കമ്മീഷന്റെ നിയമപരമായ ആശങ്കകളെ സമീപിക്കാൻ പ്രാപ്തമായിരുന്നില്ല,” കമ്മീഷൻ പറഞ്ഞു. ന്യായാധിപന്മാരെ നീക്കം ചെയ്യുന്നതും കോടതിയുടെ സ്വാതന്ത്ര്യവും അടക്കമുള്ള തത്വങ്ങളെ പോളിഷ് സുപ്രീം കോടതി നിയമം ഹനിക്കുന്നതായി കമ്മീഷൻ പറയുന്നു.  

ശുദ്ധീകരണം

പുതിയ വിരമിക്കൽ നിയമമനുസരിച്ച് ചീഫ് ജസ്റ്റിസ് മൽഗൊരോസാറ്റ ജേഴ്‌സ്ഡോർഫ്  അടക്കം മൂന്നിലൊന്ന് സുപ്രീം കോടതി ന്യായാധിപന്മാർ പുറത്തുപോകേണ്ടിവരും. ഇതൊരു ‘ശുദ്ധീകരണ പ്രക്രിയ ആണെന്ന് പറഞ്ഞ ജേഴ്‌സ്ഡോർഫ് 2020 വരെ ആറു വർഷക്കാല സുരക്ഷ നൽകുന്ന ഭരണഘടന ഉറപ്പു ചൂണ്ടിക്കാണിച്ച് രാജിവെക്കാൻ വിസമ്മതിച്ചു. 2004ൽ അംഗത്വമെടുത്തപ്പോൾ ഉള്ള പോളണ്ടിന്റെ കടമകളെ ഈ നിയമം ലംഘിക്കുന്നതായും  കമ്മീഷൻ പറയുന്നു.

2015ൽ വലതുപക്ഷ കക്ഷിയായ  Law and Justice Party, PiS അധികാരത്തിലെത്തിയപ്പോഴാണ് ഇ യു ആദ്യമായി പോളിഷ് നീതിന്യായ വ്യവസ്ഥ പരിഷ്‌കാരങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ബ്രസൽസ് അതിനുശേഷം രണ്ടുവർഷം സംഭാഷണങ്ങൾ നടത്തിയെങ്കിലും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കും എന്നുള്ള മുന്നറിയിപ്പുകൾ വാഴ്സോ അവഗണിച്ചു. നിയമവാഴ്ചക്ക് നേരെ ‘വ്യവസ്ഥാപിത ഭീഷണികൾ “ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബറിൽ കമ്മീഷൻ ഇ യു ഉടമ്പടിയുടെ ആർട്ടിക്കിൾ 7 അനുസരിച്ച് അസാധാരണ നടപടികൾ തുടങ്ങിയത്.

വാഴ്സോയുടെ ഇ യു വോട്ടവകാശം താത്ക്കാലികമായി മരവിപ്പിക്കലാകും ഇതിന്റെ അനന്തരഫലം. എന്നാൽ അയൽരാജ്യമായ ഹംഗറിയിൽ ഭരണത്തിലിരിക്കുന്ന വലതുപക്ഷ കക്ഷി നേതാവ് വിക്ടർ ഓർബാൻ അത്തരം ശിക്ഷയെ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഹംഗറിക്കെതിരെയും യൂറോപ്യൻ പാർലമെന്റ് സമാനമായ നടപടി എടുത്തിരുന്നു. മാധ്യമങ്ങളുടെയും കോടതിയുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും ന്യൂനപക്ഷ അവകാശങ്ങളെ അടിച്ചമർത്തുന്നു എന്നും കുറ്റപ്പെടുത്തിയായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍