UPDATES

വിദേശം

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മനുഷ്യക്കുരുതിക്ക് സമാനം: മാർപ്പാപ്പ

പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവർ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നു

വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിന്റെ അവസാന ദിവസം ബാലപീഡനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാർപ്പാപ്പ. ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നവര്‍ സാത്താന്‍റെ ഉപകരണങ്ങളാണെന്ന് മാര്‍പ്പാപ്പയുടെ പ്രതികരണം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മനുഷ്യക്കുരുതിക്ക് സമാനമാണ്.

ഒരു പീഡനം പോലും രുതരമായ തെറ്റാണ്. പാഗന്‍ കാലഘട്ടത്തില്‍ കുട്ടികളെ കൊന്നിരുന്നു. അതിന് സമാനമാണ് കത്തോലിക്ക സഭയില്‍ നടക്കുന്ന പ്രശ്‍നങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വലിയ മാറ്റങ്ങള്‍ ആണ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്.

പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവർ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നുണ്ട്. ഈ കരച്ചിലിന് കൂടുതൽ ജാഗ്രതയോടെ കാതോർക്കേണ്ടതും അവർക്ക് നീതി ലഭ്യമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്’. പുരോഹിതർക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യാനായി ബിഷപ്പുമാർക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകും. ആരോപണങ്ങൾ മൂടിവയ്ക്കുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കും. തെറ്റുചെയ്ത ഓരോരുത്തരേയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ പീഡകർ പറയുന്ന ന്യായീകരണങ്ങളൊന്നം തൃപ്തികരമല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. നാല് ദിവസത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ആർച്ച്ബിഷപ്പുമാരുടെ തലവന്മാരായ 114 ബിഷപ്പുമാരാണ് പങ്കെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍