കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് പോപ്പിന്റെ നടപടി എന്ന വിലയിരുത്തലുണ്ട്.
യുഎസിലേയ്ക്ക് കുടിയേറാനായി മെക്സിക്കോയിലെത്തി അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ 50,000 ഡോളര്‍ ധനസഹായം നല്കി. കഴിഞ്ഞ വര്‍ഷം മെക്സിക്കോയിലെത്തിയ 75,000 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ട്രംപിന് വലിയ തിരിച്ചടിയാണ് പോപ്പിന്റെ നടപടി എന്ന വിലയിരുത്തലുണ്ട്. മതില് പണിയുന്നവര്‍ ആ മതിലിന്റെ തടവുകാരാകും എന്ന് പോപ്പ് പറഞ്ഞിരുന്നു.
കുടിയേറ്റക്കാരെ തടയാനായി മെക്സിക്കോയില്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ മാസം ട്രംപ് മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും എല്സാല്വദോറിനുമുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിവച്ചിരുന്നു.
കത്തോലിക്ക സഭയുടെ പീറ്റേഴ്സ് പെന്‍സ് ഫണ്ടില്‍ നിന്നാണ് തുക കൈമാറുക. ആഗോള മാധ്യമങ്ങള്‍ കുടിയേറ്റ പ്രതിസന്ധിയുടെ കവറേജ് കുറച്ചതിനാല്‍ ഗവണ്മെന്റ്, സ്വകാര്യ ധനസഹായങ്ങള്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് പീറ്റേഴ്സ് പെന്‍സുമായി ബന്ധപ്പെട്ടവര്‍ ആര്‍ടി ന്യൂസിനോട് പറഞ്ഞത്. ഇവര്‍ക്ക് ഭക്ഷണവും വസ്തരവും ഇവരുടെ താമസ ചിലവുമെല്ലാം കത്തോലിക്ക സഭ വഹിക്കുന്നു.