UPDATES

വിദേശം

ട്രംപുമായി ലൈംഗികബന്ധം, കൊല്ലുമെന്ന് ഭീഷണി; പോണ്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി അമേരിക്ക

“60 മിനിറ്റുകള്‍” എന്ന ടെലിവിഷന്‍ പരിപാടിയില്‍ അഭിമുഖം നല്കിയ ക്ലിഫോര്‍ഡ് തെളിയിച്ചത്, അവരുടെ കഥ പരസ്യമാക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുവെന്നാണ്

യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി താന്‍ 2006-ല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തിയ രതിചിത്രങ്ങളിലെ നടി-Stormy Daniels എന്നറിയപ്പെടുന്ന- സ്റ്റെഫാനി ക്ലിഫോര്‍ഡ്, തനിക്ക് ശാരീരിക ആക്രമണ ഭീഷണി ഉണ്ടെന്നും ഞായറാഴ്ച്ച രാത്രി പറഞ്ഞു. ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി പറയാന്‍ ആദ്യമായി ശ്രമിച്ചപ്പോളാണ് ഒരാള്‍ “ട്രംപിനെ തൊട്ടുകളിക്കണ്ട” എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയത് എന്നു ക്ലിഫോര്‍ഡ് പറയുന്നു.

CBS വാര്‍ത്ത മാഗസിന്റെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന, ആന്‍ഡേഴ്സണ്‍ കൂപ്പറുമായുള്ള ഒരു അഭിമുഖത്തിലാണ്, 2011-ല്‍ ലാസ് വേഗാസിലെ വണ്ടികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തുവെച്ചുണ്ടായ ഈ സംഭവത്തിന്റെ വിവരണം നല്കിയത്. സമീപകാലത്ത് യു എസില്‍ ഏറ്റവും ആകാംക്ഷയുണര്‍ത്തിയ ഒരു ടെലിവിഷന്‍ പരിപാടിയായിരുന്നു ഈ അഭിമുഖം. ട്രംപിന്റെ പ്രസിഡണ്ട് പദവിക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന രതിചിത്ര താരത്തിന്റെ അഭിമുഖം കാണാന്‍ മദ്യശാലകളിലും മറ്റും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

അതേ സമയം, ട്രംപുമായുള്ള തന്റെ ലൈംഗികബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ ക്ലിഫോര്‍ഡ്, Touch മാഗസിനുമായി 15,000 ഡോളറിന് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ നിയമനടപടികളെടുക്കും എന്നു ഭീഷണിപ്പെടുത്തിയതിനാല്‍ പ്രസിദ്ധീകരണം നടന്നില്ലെന്ന് അവര്‍ പറഞ്ഞു.

തന്റെ ചെറിയ കുട്ടിയുമായി വ്യായാമ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് ക്ലിഫോര്‍ഡിനെ ഒരാള്‍ ഭീഷണിപ്പെടുത്തിയത്. “ഒരാള്‍ എന്‍റെയടുത്തേക്ക് വന്നു, ട്രംപിനെ തൊട്ടുകളിക്കണ്ട. ആ കഥ മറന്നേക്കൂ എന്നു പറഞ്ഞു.”

ഈ സമയത്താണ് ശാരീരിക ഭീഷണി ഉണ്ടായതെന്നും ക്ലിഫോര്‍ഡ് ആരോപിക്കുന്നു. തനിക്ക് അപരിചിതനായ ആ മനുഷ്യന്‍ “ചുറ്റും നോക്കിയത്തിന് ശേഷം, എന്റെ മകളെ നോക്കി പറഞ്ഞു, ‘ഇവളൊരു സുന്ദരിയായ പെണ്‍കുഞ്ഞാണ്. അവളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതൊരു നാണക്കേടാണ്.’ അതിനുശേഷം അയാള്‍ പോയി.”

ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച്, ടച്ച് മാഗസിനോട് 15,000 ഡോളര്‍ വാങ്ങി വെളിപ്പെടുത്തിയതിന് ശേഷമാണ് ഈ ഭീഷണി ഉണ്ടായതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ നിയമ നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവരത് ആദ്യം പ്രസിദ്ധീകരിച്ചില്ല. ആ ഭീഷണിക്ക് ശേഷം താന്‍ പൊലീസില്‍ പരാതിപ്പെട്ടില്ല എന്നു ക്ലിഫോര്‍ഡ് പറഞ്ഞു. പക്ഷേ, വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ കോഹന്‍ ഇടനിലക്കാരനായി ഒരു അഭിഭാഷകന്‍ ഒരു വാഗ്ദാനവുമായി വന്നു. അവരത് സ്വീകരിച്ചു. “എന്റെ കുടുംബത്തെയും അവരുടെ സുരക്ഷയെയും കുറിച്ച് എനിക്കു ആശങ്കയുണ്ടായിരുന്നു.”

ട്രംപിന്റെ പ്രസിഡണ്ട് ഭരണകാലത്തെ ഒരു നിര്‍ണായക സമയമാണിത്- ടാബ്ലോയിഡ് വാര്‍ത്തകളില്‍ നിറയാന്‍ പോകുന്ന ഒരു വിവാദം, ടെലിവിഷനുകളില്‍ മുഴുവന്‍ നേരവും ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍- ഇത് ട്രംപിനും അയാളുടെ നീണ്ട നാളായുള്ള അഭിഭാഷകനും വ്യക്തിപരമായ കാര്യങ്ങളുടെ ഇടനിലക്കാരനുമായ മൈക്കല്‍ കോഹനും ഏറെ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. ഞായറാഴ്ച്ചത്തെ അഭിമുഖ പ്രക്ഷേപണം വരെ ക്ലിഫോര്‍ഡ് തന്റെ നിശാ നൃത്തശാലകളിലെ പര്യടനം- Make America Horny Again- നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കൂപ്പറുമായുള്ള അഭിമുഖത്തില്‍ ആ വിഷയത്തിന്റെ ആരോപണത്തിന്റെ ഗൌരവത്തിന് ചേര്‍ന്ന വസ്ത്രധാരണമായിരുന്നു ക്ലിഫോര്‍ഡിന്‍റേത്. ട്രംപിന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള സാധ്യത സംരക്ഷിക്കാന്‍ തന്നെ നിശബ്ദയാക്കിയെന്ന ആരോപണം.

ട്രംപുമായുണ്ടായ ലൈംഗിക ബന്ധം പുറത്തു പറയാതിരിക്കാന്‍ 2016 തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഏര്‍പ്പെട്ട കരാറുകളില്‍ നിന്നും വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച രണ്ടു സ്ത്രീകളില്‍ ഒരാളാണ് ക്ലിഫോര്‍ഡ്. രണ്ടാമത്തെ സ്ത്രീ, കരേന്‍ മാക് ഡൌഗല്‍ The National Enquirer ഉടമകളായ കമ്പനിക്കു തന്റെ അവകാശം വിട്ടു. കമ്പനി അതൊരിക്കലും പ്രസിദ്ധീകരിച്ചില്ല. അവരും കൂപ്പറുമായി CNN-ല്‍ വ്യാഴാഴ്ച്ച സംസാരിച്ചിരുന്നു. ഈ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന ആരോപണം ട്രംപിന്റെ വക്താക്കള്‍ നിഷേധിച്ചു.

ഈ രണ്ടു സംഭവങ്ങളും ട്രംപിന് നിയമപരമായ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ , നിയമ വകുപ്പ് എന്നിവയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍ ഈ പണമിടപാട് അനധികൃതമായ പ്രചാരണ സംഭാവനയാണെന്ന് ആരോപിക്കുന്നു.

“60 മിനിറ്റുകള്‍” എന്ന ടെലിവിഷന്‍ പരിപാടിയില്‍ അഭിമുഖം നല്കിയ ക്ലിഫോര്‍ഡ് തെളിയിച്ചത്, അവരുടെ കഥ പരസ്യമാക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞുവെന്നാണ്. ഒരു രഹസ്യ കാരാര്‍ പ്രകാരം നിശബ്ദയായിരിക്കാനുള്ള ഉടമ്പടി ലംഘിച്ച അവര്‍ക്കെതിരെ ലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരത്തിനായി നിയമനടപടികള്‍ എടുക്കുമെന്ന കോഹന്റെ ഭീഷണിയും ടെലിവിഷനിലെ ഏറ്റവും പ്രചാരമുള്ള പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും അവരെ തടഞ്ഞില്ല.

എന്തുകൊണ്ടാണ് രാജ്യവ്യാപകമായി സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയില്‍ ഇരുന്നുകൊണ്ട്, നിയമപരമായ അപായസാധ്യതകള്‍ ക്ഷണിച്ചുവരുത്താന്‍ തയ്യാറാകുന്നത് എന്ന കൂപ്പറിന്റെ ചോദ്യത്തിന്, “ഒന്നും പറയാതിരിക്കാന്‍ എനിക്കു ബുദ്ധിമുട്ടില്ല, എന്നാല്‍ ഒരു കളിയായി മുദ്രകുത്തപ്പെടാന്‍ എനിക്കിഷ്ടമല്ല,” എന്നാണവര്‍ മറുപടി നല്കിയത്.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ കാണാം: https://goo.gl/sV1MTL

Touch മാഗസിനിലെ വിശദമായ അഭിമുഖം: https://goo.gl/oymYDA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍